Liquor Sale on Dry Day: തിരഞ്ഞെടുപ്പ് നോക്കാതെ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന, പ്രതികൾ പിടിയിൽ

Man Arrested for Stocking at Election day : വിവിധ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി ശേഖരിച്ച ശേഷം ഡ്രൈഡേ ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതി.

Liquor Sale on Dry Day: തിരഞ്ഞെടുപ്പ് നോക്കാതെ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന, പ്രതികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

09 Dec 2025 | 03:38 PM

കൊട്ടിയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി മദ്യനിരോധനം (ഡ്രൈഡേ) നിലനിൽക്കുമ്പോൾ മദ്യം ശേഖരിച്ച് വൻ വിലയ്ക്ക് വിൽപ്പന നടത്തിയ ഒരാളെ കൊട്ടിയം പോലീസ് 20 ലിറ്റർ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ പറക്കുളം ദയാ മൻസിലിൽ സുധീറിനെയാണ് പോലീസ് പിടികൂടിയത്.

പറക്കുളം എം.ഇ.എസ്. സ്കൂളിനടുത്തുള്ള ഇയാളുടെ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി പോലീസ് ഇൻസ്പെക്ടർ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് വിൽപ്പനയ്ക്കായി ശേഖരിച്ച 20 ലിറ്റർ വിദേശമദ്യവുമായി ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. അര ലിറ്റർ വീതമുള്ള 40 കുപ്പികളാണ് പോലീസ് ഇവിടെ നിന്ന് കണ്ടെടുത്തത്.

Also Read: Kerala SIR: എന്യുമറേഷൻ ഫോം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

വിവിധ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി ശേഖരിച്ച ശേഷം ഡ്രൈഡേ ദിവസങ്ങളിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതി.

 

നിയമപരമായ നടപടികൾ

 

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യവിൽപ്പന നിരോധിച്ചിരിക്കുന്ന ദിവസങ്ങളിൽ അനധികൃതമായി മദ്യം കൈവശം വെക്കുകയും വിൽക്കുകയും ചെയ്യുന്നത് കേരള അബ്കാരി നിയമത്തിലെ ഗുരുതരമായ കുറ്റമാണ്. പ്രാഥമികമായി, സുധീറിനെതിരെ അബ്കാരി നിയമത്തിലെ 55(a) വകുപ്പ് പ്രകാരമാകും കേസെടുത്തിരിക്കുക. ലൈസൻസില്ലാതെ മദ്യം നിർമ്മിക്കുകയോ, കൈവശം വെക്കുകയോ, വിൽക്കുകയോ ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്.

ഈ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ, അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം ഡ്രൈഡേ കർശനമായി നടപ്പാക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
കാപ്പികുടിച്ചാൽ ചർമ്മത്തിന് ദോഷമോ?
മിക്‌സിയിലിട്ട് അടിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം