AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SIR: രണ്ടാഴ്ചയില്ല, രണ്ട് ദിവസമങ്ങ് തരും; എസ്‌ഐആറില്‍ കേരളത്തിന്റെ ആവശ്യം തള്ളി

SIR Extension Update: സമയപരിധി നീട്ടിയ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ക്രിസ്മസ് അവധി ഉള്‍പ്പെടെ പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നല്‍കണമെന്നാണ് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

Kerala SIR: രണ്ടാഴ്ചയില്ല, രണ്ട് ദിവസമങ്ങ് തരും; എസ്‌ഐആറില്‍ കേരളത്തിന്റെ ആവശ്യം തള്ളി
സുപ്രീം കോടതി Image Credit source: PTI
shiji-mk
Shiji M K | Updated On: 09 Dec 2025 15:08 PM

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആറില്‍ വീണ്ടും തിരിച്ചടി. രണ്ടാഴ്ചത്തേക്ക് എസ്‌ഐആര്‍ നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. നിലവിലെ നിര്‍ദേശ പ്രകാരം എന്യുമെറേഷന്‍ ഫോം തിരികെ വാങ്ങിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 ആയിരിക്കും.

സമയപരിധി നീട്ടിയ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ക്രിസ്മസ് അവധി ഉള്‍പ്പെടെ പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നല്‍കണമെന്നാണ് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ട് ദിവസത്തേക്ക് മാത്രം നീട്ടാമെന്ന് അറിയിക്കുകയായിരുന്നു.

ഡിസംബര്‍ 18ന് കേസ് വീണ്ടും പരിഗണിക്കും. ബിഎല്‍ഒമാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ബിഎല്‍ഒമാര്‍ക്ക് സുരക്ഷ ലഭിച്ചില്ലെങ്കില്‍ അത് അരാജകത്വത്തിന് ഇടയാക്കും. കൂടാതെ എല്ലാ സംസ്ഥാനങ്ങളും എസ്‌ഐആറുമായി സഹകരിക്കണമെന്നും കോടതി അറിയിച്ചു.

Also Read: Kerala SIR: എന്യുമറേഷൻ ഫോം 18 വരെ നൽകാം; കേരളത്തിലെ എസ്ഐആർ നടപടികൾ നീട്ടി

അതേസമയം, എസ്‌ഐആറുമായി ബന്ധപ്പെട്ട് ബീഹാറിലെ പ്രധാന കേസിലെ വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. അതിനിടെ, വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എസ്‌ഐആര്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന അവകാശം തെരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് മനീഷ് തിവാരി എംപി സഭയില്‍ പറഞ്ഞു.