Kerala Local Holiday : ഓണാട്ടുകരക്കാരുടെ രണ്ടാം ഓണം! സെപ്റ്റംബർ 23ന് കൊല്ലം, ആലപ്പുഴ ജില്ലയിലെ താലൂക്കുകൾക്ക് അവധി

Oachira Parabrahma Temple 28th Onam September 23rd Holiday : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണത്തിനോട് അനുബന്ധിച്ചാണ് കൊല്ലം, ആലപ്പുഴ ജില്ലയിലെ മൂന്ന് താലൂക്കുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓണാട്ടുകരക്കാരുടെ രണ്ടാം ഓണം എന്നാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രോത്സവത്തെ വിശേഷിപ്പിക്കുന്നത്.

Kerala Local Holiday : ഓണാട്ടുകരക്കാരുടെ രണ്ടാം ഓണം! സെപ്റ്റംബർ 23ന് കൊല്ലം, ആലപ്പുഴ ജില്ലയിലെ താലൂക്കുകൾക്ക് അവധി

Oachira Parabrahma Temple

Updated On: 

19 Sep 2026 | 02:59 PM

ആലപ്പുഴ : സെപ്റ്റംബർ 23-ാം തീയതി ബുധനാഴ്ച മൂന്ന് തലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് സർക്കാർ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണത്തിനോട് അനുബന്ധിച്ച് ഓണാട്ടുകരയുടെ ഭാഗമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കാണ് പ്രാദേശിക അവധി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണാട്ടുകരക്കാരുടെ രണ്ടാമത്തെ ഓണമെന്നാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷത്തെ വിശേഷിപ്പിക്കുന്നത്.

28-ാം ഓണത്തിനോട് അനുബന്ധിച്ച് ഓണാട്ടുകരയിലെ തലൂക്കുകൾക്ക് പ്രാദേശിക അവധി നൽകണമെന്ന് ഏറെ നാളായി ആവശ്യപ്പെടുകയായിരുന്നുയെന്നും, ആ ആവശ്യം പുതിയ സർക്കാർ അംഗീകരിച്ചിരിക്കുകയാണെന്ന് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കായംകുളം എംഎൽഎയും സഹകരണം, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ഇക്കാര്യം തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതെന്നും സി ആർ മഹേഷ് വ്യക്തമാക്കി. ഇന്നേദിവസം അവധി പ്രഖ്യാപിക്കണമെന്ന് മുൻ സർക്കാരിനോട് ഏറെ നാളായി ആവശ്യപ്പെട്ടിരുന്നുയെന്നും എംഎൽഎ തൻ്റെ പോസ്റ്റിൽ അറിയിച്ചു.

ALSO READ : പരശുറാം യാത്രികർ ആശങ്കപ്പെടേണ്ട; സൗകര്യങ്ങൾ കൂടും, ജനറൽ കോച്ച് കുറയില്ലെന്ന് റെയിൽവേ

സിആർ മഹേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള മാസം ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞ് വരുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണമായി മലയാളി ആഘോഷിക്കുന്നത്. ഓണത്തിന്റെ നാടെന്ന് പഴമക്കാർ വിളിക്കുന്ന, ഓണാട്ടുകര ആലപ്പുഴ, കൊല്ലം ജില്ലകളുടെ ഭാഗമാണ്. ഓടനാട് എന്ന ഓണാട്ടുകരയുടെ ഓണപാരമ്പര്യങ്ങളെല്ലാം ഇവിടുത്ത ഓണത്തിൻറെ ഐതിഹ്യങ്ങളുമായി ചേർന്നു നിൽക്കുന്നവയാണെന്നാണ് വിശ്വാസം. മഹാബലിയെ ഊട്ടിയ നാട് എന്ന് ഓണാട്ടുകരെ പലയിടങ്ങളിലും വിശേഷിപ്പിക്കാറുണ്ട്. പ്രകൃതിവരധാനമായ നാടുകളിലൊന്നായാണ് ഓണാട്ടുകരയെ കാണപ്പെട്ടുകൊണ്ടിരുന്നത്.

ഓച്ചിറയിലാണ് ഇരുപത്തിയെട്ടാം ഓണം ആഘോഷിക്കപ്പെടുന്നത്. ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ കാളകെട്ട് അഥവാ കാളവേല ആഘോഷമാണ് ഏറ്റവും പ്രചാരത്തിലുള്ള ഒരാഘോഷം. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് കെട്ടുകാളകൾ ഒരുങ്ങുന്നത്. കാർഷികാഭിവൃദ്ധിക്കായുള്ള കാളവേലയ്ക്കായി ഓരോ കരക്കാരും മത്സര ബുദ്ധിയോടെയാണ് കാളകളെ അണിയിച്ചൊരുക്കുന്നത്.

English Summary

Kerala Government Announced Local Holiday in 3 Talukas in Alappuzha, Kollam District On September 23rd Wednesday For Oachir Parabrahma Temple 28th Onam Celebration.

Loading...
Unable to load recommendations.
Follow Us
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട