Christmas New Year Bumper Results 2025: 20 കോടിയുടെ ഭാഗ്യവാൻ ഇരിട്ടിക്കാരൻ സത്യൻ; ഒന്നാം സമ്മാനം ലഭിക്കുന്നത് ആദ്യമായെന്ന് ഏജൻ്റ്
Christmas New Year Bumper Sathyan Wins First Prize: ക്രിസ്മസ് പുതുവത്സര ബമ്പർ ഒന്നാം സമ്മാനം നേടിയത് ഇരിട്ടി സ്വദേശി സത്യൻ. ഇരിട്ടിയിലെ മുത്തു ഏജൻസിയിൽ നിന്നെടുത്ത 10 ടിക്കറ്റുകൾ ഒരെണ്ണത്തിനാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

ക്രിസ്മസ് – പുതുവത്സര ബമ്പറിൻ്റെ ഒന്നാം സമ്മാനമായ 20 കോടി രൂപ അടിച്ചത് കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി സത്യന്. ഇരിട്ടിയിലെ മുത്തു ഏജൻസിയിൽ നിന്ന് സത്യൻ എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. മുത്തു ഏജൻസിയിൽ നിന്ന് സത്യൻ വാങ്ങിയ 10 ടിക്കറ്റുകളിൽ ഒരെണ്ണത്തിനാണ് 20 കോടി രൂപ ലഭിച്ചത്. താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമായാണ് എന്ന് മുത്തു ഏജൻസി ഉടമ അനീഷ് പറഞ്ഞു.
ഒന്നാം സമ്മാനം ലഭിച്ചത് ഒളിമ്പിക്സ് മെഡൽ ലഭിച്ചതിന് സമാനമായ സന്തോഷമാണെന്ന് അനീഷ് പറഞ്ഞതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. താൻ വലിയ സന്തോഷത്തിലാണെന്ന് അനീഷ് പറഞ്ഞു. സത്യൻ ആരായാലും സന്തോഷം. പലപ്പോഴും കടയിൽ നിന്ന് വിറ്റ ലോട്ടറികൾക്ക് രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഒന്നാം സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. 20,000 ടിക്കറ്റാണ് ആകെ വിറ്റത്. ഒരു കോടിയ്ക്ക് മുകളിൽ ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്നും അനീഷ് പറഞ്ഞു.
മുൻ ബാഡ്മിൻ്റൺ താരം കൂടിയായ അനീഷ് കണ്ണൂർ ബാഡ്മിൻ്റൺ അസോസിയേഷനിലെ സ്ഥിരം കളിക്കാരാണ്. എന്നാൽ, പരിക്കേറ്റ അനീഷ് ഈ അടുത്ത കാലത്തായി ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആകെ ആറ് ലോട്ടറിക്കടകളാണ് അനീഷിനുള്ളത്. നാല് ഹോൾസെയിൽ ലോട്ടറിക്കടകളടക്കമാണിത്.




XD 387132 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ ലഭിച്ചത്. XG 209286 എന്ന നമ്പരിലുള്ള ടിക്കറ്റിന് രണ്ടാം സമ്മാനം ലഭിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്. ആകെ 50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 47 ലക്ഷത്തിലധികം ടിക്കറ്റുകളും വിറ്റുപോയി. പാലക്കാടാണ് ഏറ്റവുമധികം ടിക്കറ്റ് വിറ്റത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്താണ്. ആകെ 10 സീരീസുകളാണ് ഇക്കുറി ബമ്പർ ലോട്ടറിയിലുണ്ടായിരുന്നത്. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം 20 ടിക്കറ്റിന് ലഭിച്ചു. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിച്ചു. 20 കോടി മുതൽ 400 രൂപ വരെ പത്ത് സമ്മാനങ്ങളാണ് ബമ്പർ ലോട്ടറിയ്ക്ക് ഉണ്ടായിരുന്നത്.