Christmas New Year Bumper 2025 BR 101: ആരാണ് ആ ഭാഗ്യശാലി; ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഫലം ഇന്ന്
Christmas New Year Bumper BR 101 Lottery: ഇന്ന് ഉച്ചയക്ക് രണ്ട് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 20 കോടി രുപയാണ്. ഇതിനു പുറമെ രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും.

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ എടുത്തില്ലേ ഇതുവരെ? എന്നാൽ ഇനിയും വൈകേണ്ട. ഇന്ന് ഉച്ചയക്ക് രണ്ട് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 20 കോടി രുപയാണ്. ഇതിനു പുറമെ രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലനാണ് ആദ്യ നറുക്കെടുക്കുക.
അതേസമയം ഭാഗ്യവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്ര ബാക്കിയിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ടിക്കറ്റ് വില്പന തകൃതിയിൽ മുന്നേറുകയാണ്. ഇതുവരെ 45-ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു പോയതായാണ് വിവരം. ഇത് സര്‍വ്വകാല റെക്കോഡാണ്. അമ്പത് ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. നറുക്കെടുപ്പ് നടക്കുന്ന അവസാനവേളകളിലും ഗംഭീര വില്പനയാണ് നടക്കുന്നത്. അതേസമയം ഇത്തവണയും ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് തന്നെയാണ് മുൻപന്തിയിൽ. 8,87,140 ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 5, 33,200 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും . 4,97,320 ടിക്കറ്റുകൾ വിറ്റ് തൃശൂർ മൂന്നാം സ്ഥാനത്തുമാണുള്ളത്. മറ്റ് ജില്ലകളിലും ഗണ്യമായ വർധനയാണ് ടിക്കറ്റ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.
Also Read:ക്രിസ്തുമസ് – നവവത്സര ബമ്പർ വിജയികളെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
സമ്മാനഘടന
XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ എത്തിയിരിക്കുന്നത്. 400 രൂപ വിലയുള്ള ടിക്കറ്റില്‍ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഇതിന് പുറമെ 20 കോടിപതിമാര്‍ വേറെയും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതം. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.
2023 മുതൽ ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ സമ്മാന ഘടന മാറിയത്. മുൻപ് 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. ഇത് 20 കോടി രൂപയായി ഉയര്‍ത്തുകയായിരുന്നു. രണ്ടാം സമ്മാനം മൊത്തത്തില്‍ 20 കോടി രൂപയാക്കി ഉയര്‍ത്തിയും ആ വർഷം മുതലാണ്.