Christmas New Year Bumper 2025 : ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ആര് നേടും? 20 കോടിയുടെ ഭാഗ്യവാനെ എപ്പോൾ, എവിടെ കണ്ടെത്തും?
Christmas New Year Bumper 2025 Luck Draw Live : ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക.

20 കോടി രൂപ ആര് നേടുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ബമ്പർ ലോട്ടറിയായ ക്രിസ്മസ്-ന്യു ഇയർ ബിആർ 101 ബമ്പർ (Christmas New Year Bumper 2025) ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ ഫെബ്രുവരി അഞ്ച് നടക്കും. 20 കോടിക്ക് പുറമെ നിരവധി സമ്മാനങ്ങളാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുക. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങിനെ പത്ത് സീരീസുകളിലായിട്ടാണ് ഇത്തവണ ലോട്ടറി വകുപ്പ് ബമ്പർ ഭാഗ്യക്കുറികൾ വിതരണം ചെയ്തത്.
ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് എപ്പോൾ എവിടെ ?
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്. ലോട്ടറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ബമ്പർ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. 2.05 ഓടെ 20 കോടി നേടുന്ന ഭാഗ്യശാലിയെ അറിയാൻ സാധിക്കും.
ALSO READ : Christmas New Year Bumper 2025 BR 101: ബമ്പറിൽ 20 കോടി കിട്ടിയാലും, 1 കോടി പിന്നെയും
ഭാഗ്യക്കുറി നറുക്കെടുപ്പ് ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക യുട്യൂബ് ചാനലലിലൂടെ അറിയാൻ കാണാൻ സാധിക്കും. യുട്യൂബ് ലൈവ് ലിങ്ക് തത്സമയം ലോട്ടറി വകുപ്പ് പുറത്ത് വിടുന്നത്. സമ്പൂർണ ഫലം ലോട്ടറി വകുപ്പ് ഔദ്യോഗിക് വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൻ്റെ തത്സമയ വിവരണം ടിവി9 മലയാളത്തിൻ്റെ ലൈവ് ബ്ലോഗിലൂടെ അറിയാൻ സാധിക്കും.
ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി സമ്മാനഘടന
ഒന്നാം സമ്മാനം- 20 കോടി രൂപ (ഒരാൾക്ക് മാത്രം)
സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനത്തിന് സമാനമായ നമ്പരുകൾ മറ്റ് സീരീസുകളിലെ ലോട്ടറി ടിക്കറ്റുകൾക്ക് ലഭിക്കും)
രണ്ടാം സമ്മാനം- ഒരു കോടി രൂപ (20 പേർക്ക് ലഭിക്കും)
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (30 പേർക്ക് ലഭിക്കും)
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ (20 പേർക്ക് ലഭിക്കും)
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ (20 പേർക്ക് ലഭിക്കരും)
ആറാം സമ്മാനം – 5000 രൂപ
ഏഴാം സമ്മാനം – 2000 രൂപ
എട്ടാം സമ്മാനം – 1000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
ഒരു ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില 400 രൂപയാണ്