Christmas New Year Bumper 2025 BR 101: ഇത്തവണത്തെ ക്രിസ്മസ്-ന്യൂയർ ബമ്പർ ഏത് നമ്പറിന്; കഴിഞ്ഞ 5 വർഷം ഒന്നാം സമ്മാനം കിട്ടിയ നമ്പറുകൾ അറിയാം
Christmas New Year Bumper BR-101 Draw Today : ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാർഗി ഭവനിൽ വച്ച് ധനമന്ത്രി കെഎൻ ബാലഗോപാലാണ് ആദ്യ നറുക്കെടുക്കുക. അവസാന മണിക്കൂറിലും ടിക്കറ്റ് വിൽപനയിൽ കുതിപ്പാണ് കാണുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ക്രിസ്മസ് -ന്യൂയർ ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്ര ബാക്കി. ഇത്തവണത്തെ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാർഗി ഭവനിൽ വച്ച് ധനമന്ത്രി കെഎൻ ബാലഗോപാലാണ് ആദ്യ നറുക്കെടുക്കുക. അവസാന മണിക്കൂറിലും ടിക്കറ്റ് വിൽപനയിൽ കുതിപ്പാണ് കാണുന്നത്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ലോട്ടറി വാങ്ങാൻ എത്തുന്നവർ തനിക്ക് ഏറ്റവും ഭാഗ്യമുള്ള നമ്പർ നോക്കി ലോട്ടറി തിരഞ്ഞെടുക്കും. ഒരേ പാറ്റേൺ തുടരുന്ന നമ്പുറകൾ നോക്കി ലോട്ടറി എടുക്കുന്നവർ നമ്മുടെ കൂട്ടത്തിലുണ്ട്. ചിലർത്ത് തുടരെ ലോട്ടറി അടിക്കുന്നതും പതിവ് കാഴ്ചയാണ്. എന്തായാലും കഴിഞ്ഞ അഞ്ച് വർഷത്തെ സമ്മാനം നേടിയ ലോട്ടറി നമ്പറുകൾ ഒന്ന് പരിശോധിക്കാം.
Also Read:ആരാണ് ആ ഭാഗ്യശാലി; ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഫലം ഇന്ന്
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് – ന്യൂഇയർ ബമ്പർ (BR 95) നറുക്കെടുപ്പ് വിജയി പുതുച്ചേരി സ്വദേശിയാണ്. എന്നാൽ പേര് പുറത്തുവിട്ടിരുന്നില്ല. XC-224091 എന്ന ടിക്കറ്റിനാണ് ബമ്പർ സമ്മാനമായ 20 കോടി രൂപ ലഭിച്ചത്. 2023 ൽ ക്രിസ്മസ്-ന്യൂയർ ബമ്പറിന്റെ കോടിപതിയായത് പാലക്കാട് വിറ്റ ടിക്കറ്റ്. XD-236433 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. അന്ന് ഒന്നാം സമ്മാനം 16 കോടി രൂപയായിരുന്നു. 2022-ൽ XG-218582 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം സ്വദേശിയായ പെയിന്റിങ് തൊഴിലാളിക്കാണ് അന്ന് ടിക്കറ്റ് അടിച്ചത്. 2021 ൽ ഒന്നാം സമ്മാനം ലഭിച്ചത് XG-358753 എന്ന നമ്പറിനാണ്. തിരുവനന്തപുരത്തായിരുന്നു അന്നത്തെ ഒന്നാം സമ്മാനം. അന്ന് 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
ഇത്തവണ XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്-പുതുവത്സര ബമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപ വില വരുന്ന ടിക്കറ്റിൽ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. ഇതോടെ ഈ വർഷം 21 കോടിപതിയാണ് ഉണ്ടാകുക. മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതവും നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. അഞ്ചാം സമ്മാനം 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.