Lottery draw on Strike day: പണിമുടക്കിൽ പെട്ട് ലോട്ടറി നറുക്കെടുപ്പും മാറ്റിയോ? നാളെത്തെ ഫലം ഈ ദിവസമറിയാം

Kerala Lottery Karunya Plus Draw Postponed : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്ക് നടത്തുന്നത്.

Lottery draw on Strike day: പണിമുടക്കിൽ പെട്ട് ലോട്ടറി നറുക്കെടുപ്പും മാറ്റിയോ? നാളെത്തെ ഫലം ഈ ദിവസമറിയാം

Kerala Lottery Karunya Plus Draw Postponed

Published: 

11 Feb 2026 | 07:27 PM

തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് കണക്കിലെടുത്ത് നാളത്തെ കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവെച്ചു. പുതുക്കിയ നിശ്ചയപ്രകാരം നറുക്കെടുപ്പ് ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് 1.30-ന് നടക്കും.

പണിമുടക്ക് കാരണം ടിക്കറ്റുകൾ വിൽക്കാൻ കഴിയില്ലെന്ന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ അപേക്ഷ പരിഗണിച്ചാണ് ലോട്ടറി വകുപ്പിന്റെ നടപടി. കേരള പേപ്പർ ലോട്ടറി നിയമം, ചട്ടം 8(6) പ്രകാരമാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.

 

പണിമുടക്ക് കേരളത്തിൽ ഹർത്താലായേക്കും

 

ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന പണിമുടക്ക് കേരളത്തിൽ പൂർണ്ണമായ ഹർത്താലിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സിഐടിയു, ഐഎൻടിയുസി തുടങ്ങിയ പ്രധാന സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. എൻജിഒ അസോസിയേഷനും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read – നാളെ കെഎസ്ആർടിസി ഓടുമോ? പണിമുടക്കിൽ സ്തംഭിക്കുന്ന മേഖലകൾ ഇവയെല്ലാം

പാൽ, പത്രം, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ഓട്ടോ, ടാക്സി, സ്വകാര്യ ബസ്, ലോറി തൊഴിലാളികൾ പണിമുടക്കുന്നതിനാൽ നിരത്തുകളിൽ വാഹനങ്ങൾ കുറവായിരിക്കും.

രാഷ്ട്രീയ വിയോജിപ്പുകൾ

 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്ക് നടത്തുന്നത്. സംയുക്ത സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ, അധ്യാപക സംഘടനയായ കെപിഎസ്‌ടിഎ എന്നിവർ പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കും.

Follow Us
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്