Kerala Lottery Result Today: കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കില്ല; അടുത്ത നറുക്കെടുപ്പ് എന്ന്?

Kerala Lottery Karunya Plus KN-618 Result Today: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ ഭാ​ഗമായാണ് ഇന്നത്തെ നറുക്കെടുപ്പ് മാറ്റിവച്ചത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ നറുക്കെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയാണ് ചെയ്യുക. ഇത്തവണ തീയതിയുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല. മാറ്റിവെച്ച നറുക്കെടുപ്പിൻ്റെ പുതുക്കിയ തീയതിയും സമയവും ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാം.

Kerala Lottery Result Today: കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കില്ല; അടുത്ത നറുക്കെടുപ്പ് എന്ന്?

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 06:27 PM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം മാറ്റിവച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിൻ്റെ ഭാ​ഗമായാണ് ഇന്നത്തെ നറുക്കെടുപ്പ് മാറ്റിവച്ചത്. സാധാരണയായി ഇത്തരം സാഹചര്യങ്ങളിൽ നറുക്കെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുകയാണ് ചെയ്യുക. ഇത്തവണ തീയതിയുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടിട്ടില്ല.

കാരുണ്യ പ്ലസ് KN-618 എന്ന സീരിസിൻ്റെ ഫല പ്രഖ്യാപനമാണ് മാറ്റിയത്. 50 രൂപ വിലയുള്ള ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഇതുകൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. മാറ്റിവെച്ച നറുക്കെടുപ്പിൻ്റെ പുതുക്കിയ തീയതിയും സമയവും ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ keralalotteries.com വഴി അറിയാൻ സാധിക്കുന്നതാണ്.

ALSO READ: ഇന്നത്തെ ഭാഗ്യവാനാര്? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്

വിഷു ബമ്പർ ലോട്ടറി 2026

ലോട്ടറി പ്രേമികൾ ഉറ്റുനോക്കുന്ന 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന വിഷു ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 300 രൂപയാണ് ടിക്കറ്റ് വില. സംസ്ഥാനത്തുടനീളം ഇതിൻ്റെ വിൽപന പുരോഗമിക്കുകയാണ്. ഒന്നാം സമ്മാനം 12 കോടിയും, രണ്ടാം സമ്മാനം 1 കോടി വീതം, മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഇതിനുപുറമെ 5000, 2000, 1000, 500 രൂപയുടെ ഒട്ടേറെ മറ്റ് സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്.

2026 മെയ് 23, ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. സമ്മാനം ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ലോട്ടറി വകുപ്പിൽ ഹാജരാക്കി പണം കൈപ്പറ്റാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ