Onam Bumper 2026: ഓണം ബമ്പര്‍ ഒന്നാം സമ്മാനം കിട്ടിയാല്‍ എന്ത് ചെയ്യണം; ടിക്കറ്റ് എവിടെ സമര്‍പ്പിക്കാം?
Kerala Lottery Onam Thiruvonam Bumper BR 111 First Prize Claim Process Explained: 30 കോടി രൂപയാണ് ഈ വര്‍ഷം ഓണം ബമ്പര്‍ ഒന്നാം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക. എന്നാല്‍ സമ്മാനം ലഭിച്ചുകഴിഞ്ഞാല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് അറിയാമോ? കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമേ സമ്മാനത്തുക ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ.

ഓണം ബമ്പര്‍ 2026
സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ബമ്പര്‍ ലോട്ടറികളില്‍ ഏറ്റവും കൂടുതല്‍ സമ്മാനത്തുക വാഗ്ദാനം ചെയ്യുന്ന ലോട്ടറിയാണ് ഓണം ബമ്പര്‍. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ സമ്മാനത്തുകയുമായാണ് ഓണം ബമ്പര്‍ ഇത്തവണ വില്‍പനയ്‌ക്കെത്തിയത്. 30 കോടി രൂപയാണ് ഈ വര്‍ഷം ഓണം ബമ്പര്‍ ഒന്നാം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക. എന്നാല്‍ സമ്മാനം ലഭിച്ചുകഴിഞ്ഞാല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് അറിയാമോ? കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമേ സമ്മാനത്തുക ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ.
സമ്മാനം ലഭിച്ചാല്‍ ആദ്യം ചെയ്യേണ്ടത്
ലോട്ടറി ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം നിങ്ങളുടെ ടിക്കറ്റ് നമ്പറുമായി കൃത്യമായി ഒത്തുനോക്കുക. നിങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ടിക്കറ്റിന്റെ പുറകുവശത്ത് നല്‍കിയിരിക്കുന്ന സ്ഥലത്ത് എഴുതാന്‍ മറക്കരുത്. ടിക്കറ്റിന്റെ ഫോട്ടോയും ഫോട്ടോ കോപ്പിയും എടുത്ത് സൂക്ഷിക്കാവുന്നതുമാണ്. ടിക്കറ്റ് മടക്കുകയോ കേടുപാടുകള്‍ വരുത്തുകയോ അരുത്, ടിക്കറ്റ് നഷ്ടപ്പെടാനും പാടില്ല, അതിനാല്‍ സുരക്ഷിതമായി സൂക്ഷിക്കാം.
ടിക്കറ്റ് എവിടെ സമര്‍പ്പിക്കണം?
വലിയ സമ്മാനത്തുകയുള്ള ഭാഗ്യക്കുറി ടിക്കറ്റുകള്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടറേറ്റിലോ അല്ലെങ്കില്‍ അംഗീകൃത ജില്ലാ ഭാഗ്യക്കുറി ഓഫീസിലോ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ ഒന്നാം സമ്മാനം നേടിയ ഓണം ബമ്പര്‍ ടിക്കറ്റ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ സമര്‍പ്പിക്കുന്നതാണ് ഏറ്റവും നല്ലത്.
സമ്മാനം കൈപ്പറ്റാനാവശ്യമായ രേഖകള്‍
- ഒറിജിനല്‍ ലോട്ടറി ടിക്കറ്റ്, കേടുപാടുകള്‍ സംഭവിക്കരുത്
- ഫോം നമ്പര്‍ എട്ടില്‍ സ്റ്റാമ്പ് ചെയ്ത രസീത്
- ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തി രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
- സമ്മാനാഹാര്‍മായ ടിക്കറ്റിന്റെ പകര്‍പ്പിലും ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുക
- ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങി ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ബാങ്ക് വഴി പണം കൈപ്പറ്റാന്‍, അക്കൗണ്ടിന്റെ വിശദാംശങ്ങള്‍
- ആവശ്യപ്പെടുകയാണെങ്കില്‍ നികുതി വിവരങ്ങള്‍
Also Read: Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തില്‍ 5 കോടിയുടെ വര്‍ധന; ഭാഗ്യം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം
എത്ര ദിവസത്തിനുള്ളില്‍ ക്ലെയിം ചെയ്യണം?
ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് നിയമം. ടിക്കറ്റ് സമര്‍പ്പിക്കാന്‍ കാലതാമസം നേരിട്ടാല്‍, അതായത് 90 ദിവസം വരെയുള്ള കാലതാമസത്തിന് ലോട്ടറി വകുപ്പ് നടപടികള്‍ എടുക്കില്ല. എന്നാല്‍ 180 ദിവസം വരെയുള്ള കാലതാമസം വന്നാല്‍ അത് ക്രമപ്പെടുത്താന്‍ സംസ്ഥാന ലോട്ടറി ഡയറക്ടര്‍ക്ക് അധികാരമുണ്ട്. അതിനാല്‍ സമയപരിധി അവസാനിക്കും മുമ്പ് സമ്മാനം കൈപ്പറ്റാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Winning the Kerala Lottery Onam Thiruvonam Bumper BR 111 first prize is just the beginning. First prize winners must follow the official claim process, submit the winning ticket at the designated Kerala Lottery office, and provide the required documents to receive the prize money. Here’s everything you need to know about claiming the jackpot.