AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തില്‍ 5 കോടിയുടെ വര്‍ധന; ഭാഗ്യം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം

Kerala Lottery Onam Thiruvonam Bumper BR 111 Offers Rs 30 Crore First Prize After Rs 5 Crore Increase: 2026 സെപ്റ്റംബര്‍ 26 നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. കേരളത്തിലെ പ്രമുഖ ലോട്ടറി ആയതിനാല്‍ തന്നെ ഓണം ബമ്പര്‍ നറുക്കെടുപ്പ് വേളയില്‍ ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാറുണ്ട്.

Onam Bumper 2026: ഓണം ബമ്പര്‍ സമ്മാനത്തില്‍ 5 കോടിയുടെ വര്‍ധന; ഭാഗ്യം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം
ഓണം ബമ്പര്‍ 2026 Image Credit source: Social Media
Shiji M K
Shiji M K | Published: 24 Jul 2026 | 12:16 PM

കേരളത്തിലെ ലോട്ടറി പ്രേമികള്‍ക്ക് വമ്പന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് ഓണം ബമ്പര്‍ ലോട്ടറി വിപണിയിലെത്തി. ഓണം ബമ്പര്‍ ബിആര്‍ 111 നറുക്കെടുപ്പിന് ഇനി അധിക ദിവസങ്ങളില്ല, ഓണാഘോഷങ്ങള്‍ ഇവസാനിക്കുന്നതിന് പിന്നാലെ ബമ്പര്‍ നറുക്കെടുപ്പ് നടക്കും. 30 കോടി രൂപയാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാനം. അതിനാല്‍ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് സംഭവിക്കുന്നുണ്ട്.

ഓണം ബമ്പര്‍ ലോട്ടറി സമ്മാനഘടന

  • ഒന്നാം സമ്മാനം- 30 കോടി രൂപ
  • രണ്ടാം സമ്മാനം- 1 കോടി രൂപ
  • മൂന്നാം സമ്മാനം- 25 ലക്ഷം രൂപ
  • നാലാം സമ്മാനം- 5 ലക്ഷം രൂപ
  • അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
  • ആറാം സമ്മാനം- 5,000 രൂപ വീതം
  • ഏഴാം സമ്മാനം- 2,000 രൂപ വീതം
  • എട്ടാം സമ്മാനം- 1,000 രൂപ വീതം
  • ഒന്‍പതാം സമ്മാനം- 500 രൂപ വീതം
  • സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?

2026 സെപ്റ്റംബര്‍ 26 നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. കേരളത്തിലെ പ്രമുഖ ലോട്ടറി ആയതിനാല്‍ തന്നെ ഓണം ബമ്പര്‍ നറുക്കെടുപ്പ് വേളയില്‍ ധനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കാറുണ്ട്.

ഒന്നാം സമ്മാനത്തില്‍ വലിയ വര്‍ധനവ്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനത്തുകയില്‍ വലിയ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. 2022 മുമതല്‍ 2025 വരെ 25 കോടി രൂപയായിരുന്നു ഓണം ബമ്പറിന് ഒന്നാം സമ്മാനമായി നല്‍കിയിരുന്നത്. എന്നാല്‍ 2026 ല്‍ ആ തുകയില്‍ 5 കോടിയുടെ വര്‍ധനവ് വരുത്തി, സമ്മാനം 30 കോടിയിലേക്ക് എത്തിച്ചു. എന്നാല്‍ ഒന്നാം സമ്മാനം ഉയര്‍ത്തിയപ്പോള്‍ 50 ലക്ഷത്തില്‍ നിന്ന് മൂന്നാം സമ്മാനം ചെറുതായി 25 ലക്ഷത്തിലേക്ക് കുറയ്ക്കാനും ലോട്ടറി വകുപ്പ് മറന്നില്ല.

Also Read: Onam Bumper 2026: അറിയാലോ ഓണം ബമ്പറാണ്! സമ്മാനത്തുക എത്ര തവണ മാറ്റിയെന്നറിയാമോ?

മുന്‍ വര്‍ഷങ്ങളിലെ സമ്മാനത്തുകകള്‍

  1. 2016 ല്‍ 10 കോടി
  2. 2017 ല്‍ 12 കോടി
  3. 2018 ല്‍ 10 കോടി
  4. 2019 ല്‍ 12 കോടി
  5. 2020 ല്‍ 12 കോടി
  6. 2021 ല്‍ 12 കോടി
  7. 2022 ല്‍ 25 കോടി
  8. 2023 ല്‍ 25 കോടി
  9. 2024 ല്‍ 25 കോടി
  10. 2025 ല്‍ 25 കോടി
  11. 2026 ല്‍ 30 കോടി

ടിക്കറ്റ് വില കൂടിയോ?

സമ്മാനത്തുകയില്‍ വര്‍ധനവുണ്ടെങ്കിലും ഓണം ബമ്പറിന്റെ ടിക്കറ്റ് നിരക്ക് സംസ്ഥാന ലോട്ടറി വകുപ്പ് ഉയര്‍ത്തിയിട്ടില്ല. 500 രൂപ തന്നെയാണ് ഈ വര്‍ഷവും ടിക്കറ്റിന് നിരക്ക് ഈടാക്കുന്നത്. ഓണം ബമ്പറിന്റെ അവസാന സമ്മാനം 500 രൂപ ആയതിനാല്‍ ടിക്കറ്റ് എടുക്കുന്ന ഭൂരിഭാഗം പേര്‍ക്കും നഷ്ടമില്ലാതെ ഭാഗ്യശാലികളാകാനും സാധിക്കും.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

Kerala Lottery Onam Thiruvonam Bumper BR 111 offers a bigger first prize this year. The jackpot has been increased by Rs 5 crore to Rs 30 crore. The bumper lottery also includes several crore and lakh-value prizes. The draw is scheduled to take place on September 26 in Thiruvananthapuram.

Follow Us