Kerala Lottery Result Today: ലോട്ടറി ഫലം കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക! ഇന്ന് സുവർണ്ണ കേരളം നറുക്കെടുപ്പില്ല; കാരണമിതാണ്

Kerala Lottery Suvarna Keralam Update: മറ്റ് നിരവധി ചെറിയ സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണി മുതൽ 4:15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നത്.

Kerala Lottery Result Today: ലോട്ടറി ഫലം കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക! ഇന്ന് സുവർണ്ണ കേരളം നറുക്കെടുപ്പില്ല; കാരണമിതാണ്

പ്രതീകാത്മക ചിത്രം

Updated On: 

01 May 2026 | 03:34 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന സുവർണ്ണ കേരളം (SK51) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നുണ്ടാകില്ല. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണി മുതൽ 4:15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നത്. തൊഴിലാളി ദിനമായ ഇന്ന് പൊതു അവധിയായതിനാലാണ് നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതിയുമായി ബന്ധപ്പെട്ട് അറിയിപ്പ് അധികൃതർ പിന്നീട് പുറത്തുവിടുന്നതാണ്.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ​ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. മറ്റ് നിരവധി ചെറിയ സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്.

ALSO READ: ഭാ​ഗ്യത്തിന്റെ കാരുണ്യസ്പർശം, ഇന്നത്തെ ലോട്ടറിഫലം ഇതാ

ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്. സമ്മാനത്തുക 5,000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും നിങ്ങൾക്ക് ഈ തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയിൽ കൂടുതലാണ് സമ്മാന തുകയെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാൽ മാത്രമെ പണം ലഭിക്കൂ. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാൽ മാത്രമെ പണം ലഭിക്കുകയുള്ളൂ.

സുവർണ കേരളം ലോട്ടറിയുടെ പൂർണ വിവരം

1. ഒന്നാം സമ്മാനം ഒരു കോടി രൂപ

2. സമാശ്വാസ സമ്മാനം 5000 രൂപ

3. രണ്ടാം സമ്മാനം 30 ലക്ഷം രൂപ

4. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

5. നാലാം സമ്മാനം 5000 രൂപ

6. അഞ്ചാം സമ്മാനം 2000 രൂപ

7. ആറാം സമ്മാനം 1000 രൂപ

8. ഏഴാം സമ്മാനം 500 രൂപ

9. എട്ടാം സമ്മാനം 200 രൂപ

10. ഒമ്പതാം സമ്മാനം 100 രൂപ

വിഷു ബമ്പർ ലോട്ടറി 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വിൽപ്പന പൊടിപൂരമായി നടക്കുകയാണ്. വിജയ്ക്ക് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ട് മുതലാണ് വിൽപനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണിത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.

ആറ് സീരീസുകളിലായി വിൽപ്പനയ്‌ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിൽ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നൽകും. 300 രൂപയാണ് ടിക്കറ്റിൻ്റെ വില. ഇതിനു പുറമെ, 5000 രൂപ മുതൽ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറിൽ വിജയികളെ കാത്തിരിക്കുന്നുണ്ട്.

(Disclaimer: ഭാഗ്യതാര ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary:

The Kerala State Lottery Department Cancelled The Event Of Declaring Results Of Suvarna Keralam SK-51 Draw Today On May 1 Friday Due To Public Holiday. You Can Find Latest Lottery Complete Details Here. Also Read About 2026 Vishu Bumber Lottery Lucky Draw Details.

Follow Us
Related Stories
Kerala Weather Update: ഓറഞ്ച് അലർട്ടാണേ.. ഇന്നും പെരുമഴ, ശ്രദ്ധിക്കേണ്ടത് 7 ജില്ലക്കാർ; ഇന്നത്തെ കാലാവസ്ഥ
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു