തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; കേരള സര്‍ക്കാരിന്റെ ഈ പദ്ധതി അറിയാമോ?

Kerala Government Education Scheme for Prisoners Children: വിവിധ കാരണങ്ങളാല്‍ ധാരാളം ആളുകള്‍ കേരളത്തിലെ ജയിലുകളിലുണ്ട്. തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവരും ധാരാളം, ഇവര്‍ക്കൊപ്പം ശിക്ഷ അനുഭവിക്കുന്നത് അവരുടെ കുടുംബം കൂടിയാണ്. ജയില്‍ ശിക്ഷയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് ഒരു കുടുംബത്തെ ഒന്നാകെ മാറ്റിനിര്‍ത്തുന്ന എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ തന്നെ നടക്കുന്നു.

തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; കേരള സര്‍ക്കാരിന്റെ ഈ പദ്ധതി അറിയാമോ?

പ്രതീകാത്മക ചിത്രം

Updated On: 

28 Apr 2026 | 10:15 AM

വിദ്യാഭ്യാസം എന്നത് വിവേചനങ്ങളില്ലാതെ, ഒരു മുടക്കവുമില്ലാതെ ലഭിക്കേണ്ട ഒന്നാണ്. എന്നാല്‍ പല കാരണങ്ങളായി കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ പോകുന്നു. അക്കൂട്ടത്തില്‍ ഒരു വിഭാഗമാണ് തടവുകാരുടെ മക്കള്‍. അച്ഛനോ അമ്മയോ ചെയ്ത തെറ്റിന്റെ ശിക്ഷ അവര്‍ കൂടി പലപ്പോഴും അനുഭവിക്കേണ്ടതായി വരുന്നു. വിദ്യാഭ്യാസം, ജോലി അങ്ങനെ വിവിധ മേഖലകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയും ഇവരുടെ ജീീവിതത്തിലുണ്ടാകുന്നുണ്ട്.

വിവിധ കാരണങ്ങളാല്‍ ധാരാളം ആളുകള്‍ കേരളത്തിലെ ജയിലുകളിലുണ്ട്. തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്നവരും ധാരാളം, ഇവര്‍ക്കൊപ്പം ശിക്ഷ അനുഭവിക്കുന്നത് അവരുടെ കുടുംബം കൂടിയാണ്. ജയില്‍ ശിക്ഷയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് ഒരു കുടുംബത്തെ ഒന്നാകെ മാറ്റിനിര്‍ത്തുന്ന എത്രയെത്ര സംഭവങ്ങള്‍ നമ്മുടെ കേരളത്തില്‍ തന്നെ നടക്കുന്നു.

പണമില്ലാത്തതിന്റെയും അവഗണനയുടെയും പേരില്‍ വിദ്യാഭ്യാസം നഷ്ടപ്പെടുന്ന തടവുകാരുടെ മക്കള്‍ക്ക് കൈതാങ്ങാകാന്‍ സര്‍ക്കാരുണ്ട്. അവരുടെ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒരു പദ്ധതി തന്നെ മുന്നോട്ടുവെക്കുന്നു.

പദ്ധതിയെ കുറിച്ചറിയാം

സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ആളുകള്‍ക്കായാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മുഖാന്തരം നടപ്പാക്കുന്ന പദ്ധതി തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനാവശ്യമായ സഹായം നല്‍കുന്നു. എങ്ങനെയാണ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക എന്ന് വിശദമായി നോക്കാം.

തടവുകാരുടെ മക്കളോടൊപ്പം സര്‍ക്കാര്‍

തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി കൊണ്ടുവന്ന പദ്ധതിയിലൂടെ അവര്‍ക്ക് ഭക്ഷണം, വസ്ത്രം, സ്‌കൂള്‍ ഫീസ് തുടങ്ങിയ ചെലവുകള്‍ക്കായുള്ള പണം സ്‌കോളര്‍ഷിപ്പായി നല്‍കും. സ്‌കോളര്‍ഷിപ്പിന് പുറമെ സാമ്പത്തിക സഹായമായി മറ്റുവഴികളിലൂടെയും പലപ്പോഴും വിതരണം ചെയ്യാറുണ്ട്.

പദ്ധതിയെ കുറിച്ച് വിശദമായി

1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയാണ് വിതരണം ചെയ്യുക. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍.

6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപയും വിതരണം ചെയ്യുന്നു. ഇവര്‍ക്കും കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം എന്നിവ തന്നെയാണ് നിബന്ധന

പ്ലസ് വണ്‍-പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 1,000 രൂപയും പ്രതിമാസം നല്‍കുന്നു. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം എന്നത് നിര്‍ബന്ധം.

ഡിഗ്രി അല്ലെങ്കില്‍ മറ്റ് പ്രൊഫഷണല്‍ഡ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം 1,500 രൂപയും നല്‍കും. കേരളത്തില്‍ സ്ഥിരതാമസമായിരിക്കണം, ബിപിഎല്‍ കുടുംബത്തിലുള്ളവര്‍ ആയിരിക്കണം, ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരുടെ കുട്ടികളായിരിക്കണം, ഇതുതന്നെയാണ് നിബന്ധന.

Also Read: Transgender Welfare Scheme: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം; എങ്ങനെ അപേക്ഷിക്കാം

പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന, അതായത്, ഡിഗ്രിതല പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 1,00,000 രൂപയും നല്‍കുന്നു. ഇവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കണം. ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെടണം, മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടണം, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം എന്നിങ്ങനെ നിബന്ധനകളുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ അല്ലെങ്കില്‍ എയ്ഡഡ് കോളേജുകളിലായിരിക്കണം പഠിക്കേണ്ടതും.

എങ്ങനെ അപേക്ഷിക്കാം?

ഓണ്‍ലൈനായും ( https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php) ഓഫ്‌ലൈനായും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, ജയില്‍ സൂപ്രണ്ടിന്റെ സത്യവാങ്മൂലം, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയാണ് ആവശ്യമായ രേഖകള്‍.

English Summary

The Kerala government has provided financial assistance to ensure education for the children of prisoners. The assistance will be available to the children of those serving life sentences. Students can apply for the scheme with a document provided by the prison superintendent.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്