Thiruvananthapuram Police Clash: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പോലീസ് ആസ്ഥാനത്തിനു മുന്നിൽ അടിപിടി കൂടി പോലീസുകാർ

Kerala Police Officers Clash: പോലീസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ എന്ന പോലീസുകാരനും മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖും തമ്മിലാണ് തർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയത്. കിരണിന്റെ അമ്മയുടെ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിയിൽ അവസാനിച്ചത്.

Thiruvananthapuram Police Clash: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പോലീസ് ആസ്ഥാനത്തിനു മുന്നിൽ അടിപിടി കൂടി പോലീസുകാർ

Thiruvananthapuram Police Headquarters

Edited By: 

Jenish Thomas | Updated On: 22 Apr 2026 | 11:42 AM

തിരുവനന്തപുരം: നിയമം നടപ്പിലാക്കേണ്ടവർ തന്നെ തമ്മിലടിക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് തലസ്ഥാനത്തെ പോലീസ് ആസ്ഥാനം. കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ ചെറിയ തർക്കമാണ് ഒടുവിൽ വലിയ കൈയാങ്കളിയിൽ കലാശിച്ചത്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തിന് മുന്നിൽ വച്ചാണ് പോലീസുകാർ തമ്മിൽ ഏറ്റുമുട്ടിയതെന്നതും ശ്രദ്ധേയമാണ്.

പോലീസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കിരൺ എന്ന പോലീസുകാരനും മ്യൂസിയം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിശാഖും തമ്മിലാണ് തർക്കം ഉണ്ടായത്. പിന്നീട് അത് ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. കിരണിന്റെ അമ്മയുടെ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് തമ്മിലടിയിൽ അവസാനിച്ചത്.

ALSO READ: മഴ മാറുന്നില്ല! ഇന്ന് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കിരണിന്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന വിശാഖ് ആവശ്യപ്പെടുകയായിരുന്നു. ഇത് കിരൺ വിസമ്മതിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഒടുവിൽ പ്രകോപിതനായ കിരൺ വിശാഖിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ വിശാഖ് മ്യൂസിയം സ്‌റ്റേഷനിൽ കിരണിനെതിരെ പരാതി നൽകി.

തട്ടിപ്പ് കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി, പോലീസുകാർക്ക് സസ്പെൻഷൻ

എറണാകളുത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി പ്രതികളിൽ നിന്നും ആറര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നാല് പോലീസുകാർക്ക് എതിരെ നടപടി. സംഭവത്തിൽ എറണാകുളം കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ 4 പോലീസുകാരെ സസ്പെൻഡ് ചെ്യ. റൈറ്റര്‍ റൗഫ്, സിപിഒമാരായ സഞ്ജു, ഷെഫീക്, ഷക്കീര്‍ എന്നിവര്‍ക്കെതിരെയാണ് റൂറല്‍ എസ്പി നടപടി സ്വീകരിച്ചത്.

ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സംഭവം. കേസ് ഒഴിവാക്കാൻ ഗുജറാത്ത പോലീസിന് നൽകാൻ എന്ന വ്യാജേനയാണ് ഇവർ പ്രതികളിൽ ആറര ലക്ഷം തട്ടിയത്. 30,000 രൂപ മാത്രമാണ് ഗുജറാത്ത് പോലീസ് നൽകിയത്. വിജിലൻസ് അന്വേഷണത്തിലാണ് നാല് പേരുയും പിടികൂടന്നത്. തുടർന്നാണ് വകുപ്പ് നടപടി സ്വീകരിച്ചത്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്