AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Weather Update: മഴ മാറുന്നില്ല! ഇന്ന് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala Weather Update Today: ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത ആറാം തീയതി വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട് നേരിയതോ, ഇടത്തരമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്.

Kerala Weather Update: മഴ മാറുന്നില്ല! ഇന്ന് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട്; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
RainImage Credit source: PTI
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 22 Apr 2026 | 11:19 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത് ചൂടിന് ആശ്വാസമേകി ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച ആഞ്ചാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ALSO READ: വേനൽമഴ കഴിഞ്ഞോ? ചൂട് വീണ്ടും കൂടും; വരും ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

ഇന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത എന്ന് അറയിച്ചുകൊണ്ട് ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് പ്രകാരം, അടുത്ത തിങ്കളാഴ്ച ആറാം തീയതി വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട നേരിയതോ, ഇടത്തരമോ ആയ മഴയ്ക്കുള്ള സാധ്യതയാണ് ഐഎംഡി പറയുന്നത്.

സംസ്ഥാനത്ത് വേനൽ ചൂട് കനക്കുന്നു

അതേസമയം, സംസ്ഥാനത്ത് ശക്തമായ വേനൽചൂടാണ് പകൽ സമയത്ത് അനുഭവപ്പെടുന്നത്. ചൂട് കൂടുന്നതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യൽസ് വരെയും കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 37  ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യൽസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Us