Kerala Weather Update: വിടവാങ്ങാതെ മഴ! സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala Weather Update Today: ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കൂടുതൽ കനത്തേക്കാം. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണുള്ളത്.
തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിൻ്റെ മുന്ന്റിയിപ്പ്. ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ കൂടുതൽ കനത്തേക്കാം. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണുള്ളത്.
ALSO READ: മഴ പോയിട്ടില്ല, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 5 ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
തെക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശങ്ങളിലും നിലനിൽക്കുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കൻ ആൻഡമാൻ കടലിലും സമീപത്തെ ആൻഡമാൻ- നിക്കോബാർ ദ്വീപുകൾക്ക് മുകളിലുമായി ശക്തി കൂടിയ ന്യൂനമർദമായി മാറാനാണ് സാധ്യത. അതിശക്ത ചുഴലിക്കാറ്റ് “ഓർണബിന്റെ” ശേഷിപ്പായ തീവ്ര ന്യൂനമർദം തെക്കൻ ഛത്തീസ്ഗഢിനും സമീപത്തെ തെക്കൻ ഒഡിഷയ്ക്കും മുകളിലായി നിലനിൽക്കുന്നമുണ്ട്.
ഇത് ഇന്ന് വൈകുന്നേരത്തോടെ വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ വടക്കുപടിഞ്ഞാറൻ ഒഡിഷയ്ക്കും മുകളിലായി ദുർബലമായി ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ നവംബർ രണ്ടിന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 01, 02 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രപ്രദേശ് തീരം അതിനോട്‌ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
English Summary:
Kerala Weather Update, IMD has forecast rainfall and thundershowers at isolated places across several districts of Kerala today. Check The Latest rain alert and climate change.