AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Metro: പിങ്ക് ലൈൻ 2027 ഓഗസ്റ്റിൽ; കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി വീശി എഐഐബി

Kochi Metro Phase 2, Pink Line Updates: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി സ്മാർട്ട് സിറ്റി വരെയുള്ള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടമായ പിങ്ക് ലൈൻ നിർമാണ് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

Kochi Metro: പിങ്ക് ലൈൻ 2027 ഓഗസ്റ്റിൽ; കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി വീശി എഐഐബി
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 30 Oct 2026 | 06:55 AM

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ കൊച്ചി മെട്രോ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ, കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയാണ് സർവീസ് ഉള്ളത്. ആകെ 25 സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി പാലാരിവട്ടം വഴി കാക്കനാട് ഇൻഫോപാർക്ക് / സ്മാർട്ട് സിറ്റി വരെയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നത്.

പിങ്ക് ലൈൻ ഓഗസ്റ്റിൽ

ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വഴി സ്മാർട്ട് സിറ്റി വരെയുള്ള 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടമായ പിങ്ക് ലൈൻ നിർമാണ് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റിൽ ഇത് പ്രവർത്തനസജ്ജമാക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിവിധ പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.

റോഡി വീതികൂട്ടൽ, ഓടകളുടെ നിർമ്മാണം, നടപ്പാതകൾ എന്നിവയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പൂർത്തിയായത്. അതേസമയം, സ്റ്റേഷനുകൾക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. എലിവേറ്റഡ് വയഡക്റ്റ് നിർമാണം പൂർത്തിയായി. ട്രാക്ക് സ്ഥാപിക്കൽ, സിഗ്നലിങ്, ടെലികോം സംവിധാനങ്ങൾ, ലിഫ്റ്റ് – എസ്കലേറ്ററുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്.

ALSO READ: കെ- ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനവും ലഭിക്കില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

എഐഐബിയുടെ പച്ചക്കൊടി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) വിലയിരുത്തി. 1,016.24 കോടി രൂപയുടെ വായ്പ അനുവദിച്ചുകൊണ്ടാണ് എഐഐബി ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. ഭാവിയിൽ കൂടുതൽ സഹകരണങ്ങൾക്കും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ എഐഐബി പ്രതിനിധികളായ നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖാലിഖ് മുഹമ്മദ്, ജതിൻ അറോറ എന്നിവരും കെഎംആർഎല്ലിലെ മുതിർന്ന ഡയറക്ടർമാരും പങ്കെടുത്തു.

പിങ്ക് ലൈൻ പ്രവർത്തനങ്ങൾ

പിങ്ക് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കെഎംആർഎൽ 2019 ജനുവരിയിലാണ് സമർപ്പിച്ചത്. 2022 നവംബറിൽ അന്തിമ അംഗീകാരം ലഭിച്ചു. 2023 ജൂണിൽ പദ്ധതി നടത്തിപ്പിന് ആവശ്യമായ വായ്പയ്ക്ക് അനുമതി ലഭിച്ചു. പദ്ധതിയുടെ പ്രാരംഭ ചെലവ് 1,957.05 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിൽ നാലര വർഷത്തോളം കാലതാമസം നേരിട്ടതോടെ നിർമാണ ചെലവിലും നികുതികളിലും വർധനവുണ്ടായി.

English Summary:

Kochi Metro Rail Limited is making significant progress on Phase II of the Kochi Metro, known as the Pink Line, which connects Jawaharlal Nehru Stadium to SmartCity in Kakkanad through an 11.2-km elevated corridor with 11 stations. The project is targeted for completion by August 2027.

Follow Us