Bus Strike: സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസ്സ് സമരം, നിരക്ക് വർദ്ധനവുൾപ്പെടെ നിരവധി ആവശ്യങ്ങൾ
Kerala Private Bus Strike: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമരം ആരംഭിക്കുമെന്ന് ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നു എങ്കിലും യാതൊരുവിധ അനുകൂല തീരുമാനവും ഉണ്ടാകാത്ത...

പ്രതീകാത്മക ചിത്രം
പാലക്കാട്: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമരം ആരംഭിക്കുമെന്ന് ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നു എങ്കിലും യാതൊരുവിധ അനുകൂല തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത് എന്ന് ബസ് ഉടമകൾ അറിയിച്ചു.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേളബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സംയുക്തമായി സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. നിലനിൽപ്പിന്റെ വിഷയമാണെന്നും നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യമാണെന്നും ഉടമകൾ പറയുന്നു.
Also Read: ചേരാനല്ലൂർ വാഹനാപകടം , സി.ഐ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കെഎസ്ആർടിസി ബസ്സുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയെ തുടർന്ന് സ്വകാര്യ ബസ്സുകളിലെ ഉപജീവന മാർഗ്ഗം പ്രതിസന്ധിയിലായ സാഹചര്യമാണ് എന്നും ബസ്സ് ജീവനക്കാരുടെ കുടുംബങ്ങൾ വളരെ ദുരിതത്തിലാണ് മുന്നോട്ടുപോകുന്നത് എന്നും ഉടമകൾ പറയുന്നു. ഈ സാഹചര്യത്തിൽ നിരക്ക് വർദ്ധനവും നിലവിൽ വിദ്യാർഥികൾക്ക് നൽകിവരുന്ന കൺസഷൻ ഉയർത്തണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ബസ്സുടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. വൈകാതെ തന്നെ ഗതാഗത വകുപ്പിന്റെ ഭാഗത്തു നിന്ന് വിഷയത്തിൽ പ്രതികരണമോ മറുപടിയോ ഉണ്ടാകുമെന്നാണ് കരുതുന്നത്.
English Summary
An indefinite strike by private buses is set to begin in the state on November 3rd. The call for this indefinite strike was issued by a joint action committee comprising six associations of private bus owners. The bus owners stated that although they had informed the government on the 16th of this month that the strike would commence, they are proceeding with the indefinite strike as no favorable decision has been reached.