മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി

Kerala Rain: CM announces Rs 8 lakh each for families of deceased- സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. ഇതുവരെ 7 പേരെ കാണാതായി. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം: മുഖ്യമന്ത്രി

Cm Announces Rs 8 Lakh Each For Families Of Deceased

Updated On: 

03 Aug 2026 | 03:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. കാലവർഷക്കെടുതിയിൽ‌ അടിയന്തര യോ​ഗം ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അ‌ദ്ദേഹം ഇക്കാര്യം അ‌റിയിച്ചത്. ഇതുവരെ 7 പേരെ കാണാതായി, ഇവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് അനുവദിക്കുക.

പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും. വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവർക്കുള്ള സഹായങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ALSO READ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവർക്ക് 3,800 രൂപ, വീട് നഷ്ടമായവർക്ക് 12 ലക്ഷം; മുഖ്യമന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം സർക്കാർ നൽകും. ഇതുവരെ സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണെന്നും അ‌ദ്ദേഹം പറഞ്ഞു.

നേരത്തെ പ്രകൃതിദുരന്തങ്ങളിൽ വീടും സ്ഥലവും നഷ്ടമാകുന്ന കുടുംബങ്ങൾക്ക് നൽകിയിരുന്നത് 10 ലക്ഷം രൂപയാണ്, എന്നാലിപ്പോൾ അ‌ത് 12 ലക്ഷം രൂപയാക്കി ഉയർത്തിയെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. അ‌തുപോലെ വീട് പൂർണ്ണമായും തകർന്നവർക്ക് നൽകിയിരുന്നത് നാലു ലക്ഷമായിരുന്നു. ഇത് ഇപ്പോൾ ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ തുകയിൽ വർദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകൾ. ഇത് ഏകദേശം 3,596 കർഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. കാർഷിക മേഖലയിലെ നാശനഷ്ടങ്ങൾക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങൾ സർക്കാർ നൽകും.

തൊഴിൽ നഷ്ടപ്പെട്ട ഒരു കാർഡിലെ രണ്ടുപേർക്ക് വീതം പ്രതിദിനം 300 രൂപ എന്ന നിലയിൽ ധനസഹായം നൽകാൻ നിർദ്ദേശമുണ്ട്. നിലവിൽ രണ്ടര ഏക്കർ നെൽകൃഷി നശിച്ചാൽ ലഭിക്കുന്നത് 13,500 രൂപയാണ്. എന്നാൽ ഈ നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസൽ സമർപ്പിക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English Summary

The Chief Minister has confirmed that 15 people have died in the rain-related incidents in the state so far. 7 people are missing so far. The Chief Minister announced that financial assistance of Rs. 8 lakh will be provided to the families of those who died in the rain-related incidents. Rs. 10,000 will be provided for the funeral of the deceased. Rs. 10,000 will be provided to those whose houses were flooded. The government also announced that Rs. 12 lakh will be provided to those who lost their houses and land and Rs. 8 lakh to those who lost their houses.

Follow Us
Related Stories
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ചില ടിപ്സ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി