Kerala Rain Alert: ന്യൂനമർദ്ദം പിടിമുറുക്കുന്നു, ഇനി വരുന്ന അഞ്ചു ദിവസങ്ങളിൽ കനത്ത മഴ, മുന്നറിയിപ്പുള്ള ജില്ലകൾ ഇതെല്ലാം…
Heavy rain for the next five days: ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

Rain Alert
തിരുവനന്തപുരം: ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ഈ മഴയ്ക്ക് കാരണം. ഇന്നും (വ്യാഴാഴ്ച) തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. ഈ ദിവസങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
- വ്യാഴം (14/08/2025): എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
- വെള്ളി (15/08/2025): എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
- ശനി (16/08/2025): കോഴിക്കോട്, കണ്ണൂർ, കാസർകോട്
- ഞായർ (17/08/2025): കണ്ണൂർ, കാസർകോട്
- തിങ്കൾ (18/08/2025): കണ്ണൂർ, കാസർകോട്
മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് മുതൽ ഓഗസ്റ്റ് 16 വരെയും കർണാടക തീരത്ത് ഓഗസ്റ്റ് 18 വരെയും ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 17 വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യാത്ര ചെയ്യുന്നവരും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം.