Kerala Rain Alert: തിരുവാഭരണഘോഷയാത്രക്ക് മഴയോ? കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ?
Kerala Rain Alert: മകരവിളക്കിനോടനുബന്ധിച്ച് പ്രധാന ചടങ്ങായ തിരുവാഭരണ ഘോഷയാത്ര ഇന്നാണ്. ഇന്നത്തെ ദിവസം കാലാവസ്ഥ...

Kerala Rain Alert (6)
ഇന്ന് ജനുവരി 12 തിങ്കളാഴ്ച. ശബരിമലയിൽ മകരവിളക്കിനോടനുബന്ധിച്ച് പ്രധാന ചടങ്ങായ തിരുവാഭരണ ഘോഷയാത്ര ഇന്നാണ്. ഇന്നത്തെ ദിവസം കാലാവസ്ഥ പ്രതികൂലമാകുമോ അനുകൂലമാകുമോ എന്നത് വളരെ പ്രാധാന്യമാണ് ഉള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നത്തെ ദിവസം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മിതമായതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. കൂടാതെ ഇടുക്കി ജില്ലയിലും ഇന്നത്തെ ദിവസം മിതമായതോ ഇടത്തരം മഴയ്ക്കുമാണ് സാധ്യത. ബാക്കി ജില്ലകളിലെല്ലാം ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യത എന്നാണ് അറിയിപ്പ് ഉള്ളത്. കൂടാതെ ഇന്ന് മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
അതേസമയം കാലാവസ്ഥ പ്രവചന പ്രകാരം ശബരിമലയിൽ അടുത്ത മൂന്നു ദിവസത്തെ ആകാശം പൊതുവേ മേഘങ്ങളാൽ ഇരുണ്ടതായിരിക്കും. അതിനാൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. കൂടാതെ ഇന്ന് ശബരിമലയിൽ തിരുവാഭരണം ഘോഷയാത്ര ആരംഭിക്കും. ഈ ചടങ്ങിനിടയിലും മഴ പെയ്യുമോ എന്ന ആശങ്ക ഉണ്ട്. കൂടാതെ മകരവിളക്ക് ജനുവരി 14 ലാണ്.
അന്നത്തെ ദിവസം വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് ശബരിമലയിൽ ഉണ്ടാവുക. ദിവ്യ ജോലി കാണുന്നതിനായി വിവിധ ഇടങ്ങളിൽ ഭക്തർ തടിച്ചു കൂടും. ഇക്കാര്യങ്ങളിൽ വിവിധ രീതിയിലുള്ള സുരക്ഷാ മുൻകരുതുകൾ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കാലാവസ്ഥ എപ്രകാരമായിരിക്കും എന്നതിലും വലിയ ആശങ്കയാണ് ഉള്ളത്.