AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ഇന്നും മഴയില്ല, ചൂട് കൂടുമോ; സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ

Kerala Today Weather Update: കഴിഞ്ഞ ഡിസംബർ മുതൽ ജനുവരി ആദ്യ വാരം വരെ സംസ്ഥാനത്തുടനീളം അതിശൈത്യമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ സംസ്ഥാനത്ത് പകൽ സമയത്ത് കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ശക്തമായ വെയിലും വരണ്ട കാലാവസ്ഥയുമാണ് ഇന്നും കേരളത്തിൽ ലഭിക്കുക.

Kerala Rain Alert: ഇന്നും മഴയില്ല, ചൂട് കൂടുമോ; സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ
Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Jan 2026 | 06:36 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്കുള്ള (Kerala Rain Alert) സാധ്യതയില്ലെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല. എന്നാൽ ചില ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില പ്രദേശങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

രാത്രിയും അതിരാവിലെയുമുള്ള തണുപ്പിൽ നേരിയ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. മലയോര മേഖലകളിൽ രാത്രികാലങ്ങളിലെ തണുപ്പ് വീണ്ടും 10 ഡി​ഗ്രി സെൽഷ്യസിന് താഴേക്ക് പോകുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഡിസംബർ മുതൽ ജനുവരി ആദ്യ വാരം വരെ സംസ്ഥാനത്തുടനീളം അതിശൈത്യമാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് കുറച്ച് നാൾ തണുപ്പിന് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും ചില പ്രദേശങ്ങളിൽ വീണ്ടും തണുപ്പ് ഉയരുന്നുണ്ട്.

ALSO READ: മഴ സ്വപ്നങ്ങളിൽ മാത്രം… പകൽ ചൂട് കഠിനം; കാലാവസ്ഥ പ്രവചനം ഇങ്ങനെ

അതേസമയം, സംസ്ഥാനത്ത് പകൽ സമയത്ത് കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ശക്തമായ വെയിലും വരണ്ട കാലാവസ്ഥയുമാണ് ഇന്നും കേരളത്തിൽ ലഭിക്കുക. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്‌നാട്‌, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മഴ ചതിച്ചില്ല

കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഇത്തവണ സംസ്ഥാനത്ത് ഇതുവരെ 10 .3 mm മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത് ശരാശരി ലഭിക്കേണ്ട മഴയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ പാലക്കാട്, കാസർഗോഡ് , ഇടുക്കി, ആലപ്പുഴ, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കൂടുതൽ മഴ ലഭിച്ചു.

കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കാസഗോഡ്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ജനുവരിയിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറം, കൊല്ലം ജില്ലകളിലാണ്.