Kerala Rain Alert: മഴ സ്വപ്നങ്ങളിൽ മാത്രം… പകൽ ചൂട് കഠിനം; കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala Rain Warning Today: വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ റിപ്പോർട്ട് അനുസരിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രവചിച്ചിട്ടില്ല. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പകൽ സമയത്ത് അതിശക്തമായ ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. എന്നാൽ ചിലയിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുകയും, ചാറ്റൽ മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിക്കൾ ഇല്ലാതെ വീണ്ടും ഒരു ദിവസം കൂടി. ഇന്ന് ചില ജില്ലകളിൽ മാത്രം നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വരുന്ന അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ റിപ്പോർട്ട് അനുസരിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രവചിച്ചിട്ടില്ല. ശബരിമലയിലെ പമ്പ, നിലയ്ക്കൽ, സന്നിധാനം മേഖലകളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ തെക്കൻ തമിഴ്‌നാട്, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള സമുദ്ര മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
ALSO READ: മഴയുണ്ടോ? കുടയെടുത്തേക്കാം…ഒരു വരവ് കൂടി വരാന്‍ സാധ്യത
മഴ കേരളത്തെ ചതിച്ചോ?
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഇത്തവണ സംസ്ഥാനത്ത് ഇതുവരെ 10 .3 mm (126 ശതമാനത്തിലധികം) മഴയാണ് ലഭിച്ചത്. ജനുവരിയിൽ ലഭിക്കേണ്ട ശരാശരി മഴ 7.4 mm മാത്രമാണ്. കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ പാലക്കാട്, കാസർഗോഡ് , ഇടുക്കി, ആലപ്പുഴ, വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കൂടുതൽ മഴ ലഭിച്ചു.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, കാസഗോഡ്, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ജനുവരിയിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറം, കൊല്ലം ജില്ലകളിലാണ്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും പകൽ സമയത്ത് അതിശക്തമായ ചൂടാണ് നിലവിൽ അനുഭവപ്പെടുന്നത്. എന്നാൽ ചിലയിടങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുകയും, ചാറ്റൽ മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. രാത്രി സമയങ്ങളിലും അതിരാവിലെയും നേരിയ തണുപ്പും അനുഭവപ്പെടുന്നുണ്ട്.