Kerala Rain Alert: ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും! സംസ്ഥാനത്ത് കടലക്രമണത്തിനും സാധ്യത
Kerala Weather Update: നാളെ( ഞായർ ) ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് ആണ് തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ആണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്തെ 7 ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് (ശനി) ഒരു ജില്ലയിലും പ്രത്യേകമായ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
നാളെ( ഞായർ ) ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് ആണ് തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്, ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115. 5 വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മടക്കൂറുകൾ ഇടവിട്ട് മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെബ്സൈറ്റിൽ ആ മണിക്കൂറുകളിൽ രേഖപ്പെടുത്തുന്നതായിരിക്കും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ 2:30 മുതൽ രാത്രി 11:30 വരെ കേരളത്തിലെ ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത. കൂടാതെ കന്യാകുമാരി ജില്ലയിലെ( നീരോടി മുതൽ ആരോക്യപുരം വരെ ) ഉയരങ്ങളിൽ ഇന്ന് രാത്രി 11:30 മുതൽ നാളെ രാത്രി 11:30 വരെ 0.8 മുതൽ 1.3 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യത.
അതേസമയം തമിഴ്നാട് തീരം ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.