Kerala Rain Alert: ചക്രവാതചുഴി ശക്തികൂടിയ ന്യൂനമർദ്ധമാകുന്നു! കേരളത്തിൽ വരും ദിവസങ്ങളിലും കനത്ത മഴ
Kerala Weather Update: ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി നാളെയോടുകൂടി കന്യാകുമാരി കടൽ ശ്രീലങ്ക തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കൂടാതെ തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം മയക്കു സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു.
നവംബർ 26 വരെയാണ് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ നാളെയും ജില്ലകൾക്ക് മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രണ്ടു ജില്ലകൾക്കാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്.
ഇടിമിന്നലും ബുധനാഴ്ച വരെ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. കാരണം അവൻ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവവും വൈദ്യുത ആശയവിനിമയങ്ങൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടിലെ ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ പൊതുജനങ്ങൾ മുൻകരുതലകൾ കാർമേഘം കണ്ടു തുടങ്ങുമ്പോൾ മുതൽ സ്വീകരിക്കണം. പ്രധാനമായും മിടുമിന്നലിന്റെ ആദ്യത്തെ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കും മാറുക. തുറസായ സ്ഥലങ്ങളിലോ കെട്ടിടങ്ങൾക്ക് മുകളിലോ പണിയെടുക്കുന്നവർ വേഗം തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് മാറേണ്ടതാണ്.