Kerala Rain Alert: ചൂടിന് വിട… ഇന്നും കുളിരായി വേനൽ മഴയെത്തും; ഈ ജില്ലകളിൽ മുന്നറിയിപ്പ്

Kerala Rain Alert Today: സംസ്ഥാനത്ത് ഇന്ന് മുതൽ ഏപ്രിൽ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain Alert: ചൂടിന് വിട... ഇന്നും കുളിരായി വേനൽ മഴയെത്തും; ഈ ജില്ലകളിൽ മുന്നറിയിപ്പ്

Rain Alert

Published: 

30 Mar 2026 | 05:58 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമേകി ഇന്നും വേനൽമഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ ഏപ്രിൽ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: കുടയെടുത്തോ, വേനൽ മഴ വരുന്നുണ്ടേ…. അലർട്ട് ഈ ജില്ലകളിൽ; കാലാവസ്ഥ ഇങ്ങനെ

കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ഭാ​ഗങ്ങളിൽ പെയ്യുന്ന മഴയെ തുടർന്ന് സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനാണ് ആശ്വാസമായത്. വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സമയത്താണ് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

പകൽ സമയത്ത് മുന്നറിയിപ്പില്ലാത്ത മറ്റ് ജില്ലകളിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇത് വർദ്ധിക്കാനാണ് സാധ്യത. മിക്ക ജില്ലകളിലും സാധാരണയിലും കൂടുതൽ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുന്നത്. വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. വെള്ളം കുടിക്കുക, പാദരക്ഷകൾ ധരിക്കുക, പകൽ സമയത്ത് വെയിൽ കൊള്ളാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.

Follow Us
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ
ഒരു പശുവിനായി മന്ത്രി ഉത്തരവിട്ടു, ഒടുവിൽ