Kerala Weather Update: മഴയ്‌ക്കൊപ്പം കള്ളക്കടൽ ഭീഷണിയും; ഉയർന്ന തിരമാലകൾക്ക് സാധ്യത
Kerala Rain Alert Today Update: ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്നത്തെ ദിവസം ഒരു ജില്ലയിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടില്ല. സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും കള്ളക്കടൽ പ്രതിഭാസവും തുടരും. സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും അതീവ ജാഗ്രത ച്ചിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വരും മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങിളിൽ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതേസമയം, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇന്നത്തെ ദിവസം ഒരു ജില്ലയിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടില്ല. സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയോടൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും കള്ളക്കടൽ പ്രതിഭാസവും തുടരും.
കള്ളക്കടൽ ജാഗ്രത നിർദേശം
സംസ്ഥാനത്തെ മുഴുവൻ തീരദേശ ജില്ലകളിലും അതീവ ജാഗ്രത പ്രഖ്യാപിച്ച് ഇന്ത്യൻ ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS). കേരള തീരത്ത് കടലാക്രമണത്തിനും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ഇന്ന് രാവിലെ 10.30 വരെ കേരള തീരത്ത് 1.0 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.
ALSO READ: നേരിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ പ്രതിഭാസം, റെഡ് അലർട്ട്
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക. കൂടാതെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി നിർദ്ദേശിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒക്ടോബർ ഒന്നാം തീയതി ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്‍
28 (ഇന്ന്-തിങ്കൾ): എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരും.
29 (ചൊവ്വ): എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് തുടരും.
30 (ബുധൻ): പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്.
01 (വ്യാഴം): കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് മറ്റെല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്.
English Summary:
Heavy rainfall predicted in Kerala with IMD issuing yellow alerts. High wave and Kallakkadal warnings remain active for all the Kerala coast. Read latest weather and safety updates.