Kerala rain Alert: മാറി മറിഞ്ഞ് മഴ മുന്നറിയിപ്പ്… മൂന്ന് ജില്ലകളിൽ തീവ്രമഴ കൂടെ ഓറഞ്ച് അലർട്ടും
Orange Alert for Three Kerala Districts: വടക്കൻ ചത്തീസ്ഗഡിലും ഝാർഖണ്ഡിനും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ കാലാവസ്ഥാ ഘടകങ്ങളെല്ലാം ചേർന്നാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണമാകുന്നത്.
Kerala RainImage Credit source: PTI
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് പുതിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. ഇന്ന് ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
നിലവിലെ കാലാവസ്ഥ സാഹചര്യങ്ങളും സാധ്യതകളും
കേരളത്തിലെ തുടർച്ചയായ കനത്ത മഴയ്ക്ക് പ്രധാന കാരണം ന്യൂനമർദ്ദം ആണ്. നിലവിൽ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളതീരം വരെ, തീരത്തോട് ചേർന്ന് മൺസൂൺ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിനുപുറമേ വടക്കൻ ചത്തീസ്ഗഡിലും ഝാർഖണ്ഡിനും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ കാലാവസ്ഥാ ഘടകങ്ങളെല്ലാം ചേർന്നാണ് സംസ്ഥാനത്ത് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണമാകുന്നത്.
ജില്ലതിരിച്ചുള്ള അലർട്ട്
- ഇടുക്കി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത. ഇവിടെ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
- പത്തനംതിട്ട കോട്ടയം എറണാകുളം തൃശ്ശൂർ കോഴിക്കോട് വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട്
ഉണ്ടായിരിക്കും
വരും ദിവസങ്ങളിലെ പ്രവചനം
- ഇന്ന് വ്യാപകമായ മഴ തുടരും എങ്കിലും നാളെ മുതൽ മഴയുടെ തീവ്രത അല്പം കുറയും എന്നാണ് പ്രവചനം.
- തിങ്കളാഴ്ച കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
- ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂർ കാസർഗോഡ് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് തുടരും.