AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain alert: ഒന്ന് ആശ്വസിക്കാം… നാളെ മുതൽ മഴ മാറിനിൽക്കുമോ?

Kerala rain IMD announces light to moderate rain: അതിശക്തമായ മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. കിഴക്കൻ തീരത്ത് ആശങ്ക പടർത്തി, മോൻതാ കര തൊടുന്നത് മച്ലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും.

Kerala Rain alert: ഒന്ന് ആശ്വസിക്കാം… നാളെ മുതൽ മഴ മാറിനിൽക്കുമോ?
Rain Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 29 Oct 2025 14:13 PM

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ ഒഴിയുന്നതായി വിവരം. അടുത്ത അഞ്ചു ദിവസവും അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്ക് മാത്രമാണ് നാളെ മുതൽ രണ്ടാം തിയതി വരെ സാധ്യത എന്ന് അറിയിപ്പുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. റ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

 

Also Read:‘മോൻത’യിൽ കിടുങ്ങി തമിഴ്നാട്; നെല്ലൂർ വിശാഖപട്ടണം മേഖലകളിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു

 

മോൻതാ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

 

അതിശക്തമായ മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. കിഴക്കൻ തീരത്ത് ആശങ്ക പടർത്തി, മോൻതാ കര തൊടുന്നത് മച്ലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും. എന്നാൽ, കേരളത്തിന് ആശ്വാസമായേക്കാവുന്ന ഒരു സൂചന കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കേരളത്തിലെ കനത്ത മഴയുടെ ശക്തി കുറയും.