AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert: മഴ നാളെ തെക്കന്മാർക്കു മാത്രമോ? മുന്നറിയിപ്പ് ഇങ്ങനെ….

Kerala Rain IMD announces Yellow Alert: ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala rain alert: മഴ നാളെ തെക്കന്മാർക്കു മാത്രമോ? മുന്നറിയിപ്പ് ഇങ്ങനെ….
പ്രതീകാത്മക ചിത്രം Image Credit source: പിടിഐ
aswathy-balachandran
Aswathy Balachandran | Published: 22 Nov 2025 13:56 PM

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട കാലാവസ്ഥാ മാറ്റങ്ങൾ കാരണം കേരളത്തിൽ തുലാവർഷം വീണ്ടും സജീവമാകുന്നു. ഇതിന്റെ ഭാഗമായി തെക്കൻ – മധ്യ കേരളത്തിലെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നവംബർ 23-ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

 

പ്രധാന അറിയിപ്പുകൾ

 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് കാലാവസ്ഥാ വകുപ്പ് നിർവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം

Also Read: Woman’s Dead Body Found: ചാക്കിനുള്ളില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം; വീട്ടുടമസ്ഥൻ പോലീസ് കസ്റ്റഡിയില്‍

കന്യാകുമാരി കടലിൽ ഒരു ചക്രവാതചുഴി നിലനിൽക്കുന്നതാണെന്നാണ് നി​ഗമനം. കൂടാതെ ആൻഡമാൻ കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് 24- ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഈ കാലാവസ്ഥാ ഘടകങ്ങളുടെ സ്വാധീനം കേരളത്തിൽ തുലാവർഷത്തെ കൂടുതൽ സജീവമാക്കുകയും അടുത്ത ദിവസങ്ങളിൽ മഴ തുടരാൻ കാരണമാവുകയും ചെയ്യും.

 

ജനങ്ങൾക്കുള്ള മുന്നറിയിപ്പ്

 

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും, മലയോര മേഖലകളിലുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ തുറന്ന സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. കൂടാതെ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത പാലിക്കണം.