AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, സന്നിധാനത്തും പമ്പയിലും ഇടിമിന്നല്‍ മുന്നറിയിപ്പ്‌

Kerala Weather Today Afternoon Update: കേരളത്തിലെ ഇന്നത്തെ മഴ, കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കാം. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശബരിമലയില്‍ ഇടിമിന്നല്‍ മുന്നറിയിപ്പ്‌

Kerala Rain Alert: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും, സന്നിധാനത്തും പമ്പയിലും ഇടിമിന്നല്‍ മുന്നറിയിപ്പ്‌
പ്രതീകാത്മക ചിത്രം Image Credit source: പിടിഐ
Jayadevan AM
Jayadevan AM | Published: 19 Nov 2025 | 02:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളായ കോഴിക്കോട്ടും, കണ്ണൂരുമാണ് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍-115.5 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാം. അതുകൊണ്ട് അലര്‍ട്ടുള്ള ജില്ലകളില്‍ ജാഗ്രത വേണം. ഇന്ന് മറ്റ് ജില്ലകളിലെല്ലാം മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ (നവംബര്‍ 20) ഒരു ജില്ലയിലും നിലവില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എല്ലാ ജില്ലകളിലും മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

21ന് സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അന്ന് നാലു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശബരിമലയിലെ കാലാവസ്ഥ

സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും ഇന്ന് ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്തര്‍ ജാഗ്രത പാലിക്കണം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ രണ്ട് സെ.മീ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

Sabarimala Weather

ശബരിമലയിലെ കാലാവസ്ഥ

ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെയും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ 21ന് ഇന്നത്തേതിന് സമാനമായി ഇടിമിന്നല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: Sabarimala new restrictions: തിരക്ക് കൂടുന്നു… ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയ്ക്ക്

കേരള തീരത്ത് ഇന്നും, ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. തെക്കന്‍ കേരള തീരത്ത് ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും ഇന്ന് സാധ്യതയുണ്ട്.

ന്യൂനമർദം വരുന്നു

22- ഓടെ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്.