AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Holiday: തദ്ദേശ വോട്ടെടുപ്പ്; രണ്ട് ദിവസം പൊതു അവധി വരുന്നു, ഓരോ ജില്ലകൾക്കും ഇങ്ങനെ

Kerala Local Body Election Holiday: വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നി‍ർദ്ദേശം.

Kerala Holiday: തദ്ദേശ വോട്ടെടുപ്പ്; രണ്ട് ദിവസം പൊതു അവധി വരുന്നു, ഓരോ ജില്ലകൾക്കും ഇങ്ങനെ
Kerala HolidayImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Nov 2025 | 02:35 PM

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നി‍ർദ്ദേശം.

ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ‍ർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കണമെന്നാണ് നിർദ്ദേശം.

ALSO READ: ഉറപ്പുകൾ ഒന്നും പാലിക്കുന്നില്ല! ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച; ഹൈക്കോടതി

അതല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻ്റ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.