Sabarimala new restrictions: തിരക്ക് കൂടുന്നു… ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
Sabarimala pilgrimage heavy rush: നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കും. പമ്പയിൽ തിരക്ക് കൂടിയാൽ തീർത്ഥാടകർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും.
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഇന്ന് മുതൽ ദർശനത്തിനും പ്രവേശനത്തിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്തരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് പുതിയ ക്രമീകരണങ്ങൾ. പ്രതിദിന സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് നിയന്ത്രണം ബാധകമാകും. പമ്പയിൽ എത്തിക്കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ദർശനം പൂർത്തിയാക്കി ഭക്തർ മടങ്ങാനുള്ള സാഹചര്യം ഒരുക്കും. തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്ത വിധം ഭക്തർ എത്തിയാൽ അവർക്ക് അടുത്ത ദിവസം മാത്രമേ ദർശനം അനുവദിക്കൂ.
Also read – വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്… ഇന്ന് ഇടിവെട്ടി മഴ പെയ്യും, ഒപ്പം ശക്തമായ കാറ്റും
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കും. പമ്പയിൽ തിരക്ക് കൂടിയാൽ തീർത്ഥാടകർക്ക് തങ്ങാൻ നിലയ്ക്കലിൽ സൗകര്യമൊരുക്കും.
സൗകര്യങ്ങൾ വിപുലീകരിച്ചു മരക്കൂട്ടം, ശരംകുത്തി പാതകളിലെ ക്യൂ കോംപ്ലക്‌സുകളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് എല്ലായിടത്തും കുടിവെള്ളം, ലഘുഭക്ഷണം, ചുക്കുകാപ്പി എന്നിവ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
എൻ.ഡി.ആർ.എഫ് സജ്ജം തിരക്ക് നിയന്ത്രിക്കുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി തൃശൂരിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) ആദ്യ സംഘം സന്നിധാനത്ത് എത്തിച്ചേർന്നു. ചെന്നൈയിൽ നിന്നുള്ള രണ്ടാമത്തെ സംഘം ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും.