Kerala Rains : ജലനിരപ്പ് അപകടകരമായി ഉയരുന്നു; സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ്

Kerala Rains Alerts In Rivers : കനത്ത മഴയിൽ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന പശ്ചാത്തലത്തിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Kerala Rains : ജലനിരപ്പ് അപകടകരമായി ഉയരുന്നു; സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ്

Kerala Rains Alerts In Rivers (Image Courtesy - Social Media)

Published: 

30 Jul 2024 | 01:17 PM

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളാണ് പ്രളയ മുന്നറിയിപ്പായി കേന്ദ്ര ജല കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. നാല് നദികളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുന്നത്.

എറണാകുളം ജില്ലയിലെ കാളിയാർ, തൃശൂർ ജില്ലയിലെ കീച്ചേരിപ്പുഴ, പാലക്കാട് ജില്ലയിലെ പുലംതോട്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴ എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ജില്ലയിലെ കരമനയാറ്, പത്തനംതിട്ട ജില്ലയിലെ പമ്പയാറ്, ഇടുക്കി ജില്ലയിലെ തൊടുപുഴയാറ്, തൃശൂർ ജില്ലയിലെ ഗായത്രിപ്പുഴ, ചാലക്കുടിപ്പുഴ, മലപ്പുറം ജില്ലയിലെ ചാലിയാർ, കുതിരപ്പുഴ എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

Also Read : Wayanad Landslide : ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നാട്; മരണസംഖ്യ 50ലധികം

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ വർധിക്കുകയാണ്. നിലവിൽ മരണസംഖ്യ ആകെ 50ലധികം ആയെന്നാണ് വിവിധ ചാനലുകളുടെ റിപ്പോർട്ട്. പാലക്കാട് ജില്ലയിലടക്കം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. നൂറിലധികം ആളുകളെ 14 ക്യാമ്പുകളിലേക്ക് മാറ്റി.

അഞ്ചിടങ്ങളിലായാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മേപ്പാടി ഹെൽത്ത് സെൻ്ററിലാണ് ഏറ്റവുമധികം മൃതദേഹങ്ങൾ ഉള്ളത്. 28. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പത്തും കോഴിക്കോട് കള്ളാച്ചി വിംസിൽ ഏഴ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നു. വൈത്തിരി താലൂക്ക് ആശുപത്രി, മലപ്പുറം ചുങ്കത്തറ ആശുപത്രിയിൽ ഓരോ മൃതദേഹം വീതവും സൂക്ഷിച്ചിട്ടുണ്ട്. ഇതിനിടെ ചാലിയാർ പുഴയുടെ കൈപ്പിനി – കുന്നത്തു പൊട്ടി ഭാഗത്ത് നിന്ന് 18 വയസ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

മരിച്ച 10 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), ലെനിൻ, പ്രേമലീല, റെജീന എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആദ്യത്തെ ഉരുൾപ്പൊട്ടിയത്. പിന്നീട് നാല് മണിക്ക് വീണ്ടും ഉരുൾപ്പൊട്ടിയതായാണ് റിപ്പോർട്ട്. വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ : 9497900402, 0471 2721566.

Loading...
Unable to load recommendations.
Follow Us
Related Stories
CPM : സി.പി.എമ്മിൽ അഴിച്ചുപണി, പി. ജയരാജൻ ഉൾപ്പെടെ മൂന്ന് പേർ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിൽ
Kerala Weather Update : ഇനി മഴയോ? വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് , അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
Kerala Lottery Result: ഒറ്റ ടിക്കറ്റ്… മാറിയത് ജീവിതം! ഭാഗ്യം കടാക്ഷിച്ച ആ ടിക്കറ്റ് നമ്പർ ഏത്? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം
Onam Bumper 2026: ദേ ഓണം ബമ്പര്‍ നറുക്കെടുപ്പിങ്ങെത്തി; ടിക്കറ്റെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ കൊച്ചിയെപ്പോലെ ആയിരിക്കുമോ? പ്ലാനുകൾ ഇങ്ങനെ!
“മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശ പ്രകരം അപരിചിതരായ ചിലർ പണം എത്തിച്ചു” വാരിസ് ഇ.ഡിക്ക് നൽകിയ മൊഴി പുറത്ത്
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
കാത്തിരുന്ന അപ്ഡേറ്റുമായി പുതിയ ​ഹീറോ ഗ്ലാമർ 125 X
മടക്കും മുമ്പ് അ‌റിയാനുണ്ട്, ഐഫോൺ ഡ്യുവോ ഫീച്ചറുകൾ!
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്