Keralam : ‘കേരൾ’ ‘കേരള’ അല്ല, ‘കേരളം’ ആണ്; പേരുമാറ്റത്തിന് കേന്ദ്രാനുമതി

Kerala State Name Change : 2023 ഓഗസ്റ്റിലാണ് സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിന് പകരം കേരളം എന്ന് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിൻ്റെ പ്രമേയം കേന്ദ്രം മടക്കിയിരുന്നു.

Keralam : കേരൾ കേരള അല്ല, കേരളം ആണ്; പേരുമാറ്റത്തിന് കേന്ദ്രാനുമതി

Keralam

Updated On: 

24 Feb 2026 | 08:02 PM

ന്യൂ ഡൽഹി : സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയിൽ കേരള എന്നതിന് പകരം കേരളം എന്ന് മാറ്റണമെന്നുള്ള ബില്ലന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിന് പകരം കേരളം എന്നാക്കി മാറ്റാനുള്ള പ്രമേയത്തിനാണ് ഇന്ന് കേന്ദ്രത്തിൻ്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 2024 ജൂണിലാണ് നിയമസഭ ഐക്യകണ്ഠേന ഈ പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഔദ്യോഗിക വസതിയായ സേവ തീർഥിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനമാണിത്.

നേരത്തെ 2023 ഓഗസ്റ്റിലാണ് സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ടുള്ള നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് ആദ്യമായി അയക്കുന്നത്. എന്നാൽ അതിൽ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കേരളത്തിൻ്റെ ആവശ്യം കേന്ദ്രം മടക്കുകയായിരുന്നു.  ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറഞ്ഞിട്ടുള്ള എല്ലാ ഭാഷകളിലും കേരളത്തിൻ്റെ പേര് കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് ഈ വിഷയത്തിൽ രണ്ടാമത് നിയസഭയിൽ പ്രമേയം പാസാക്കുകയായിരുന്നു. മലയാളത്തിൽ സംസ്ഥാനത്തൻ്റെ പേര് കേരളം എന്നാണെന്നും ഭരണഘടനയുടെ ഒന്നാം പട്ടികയിൽ കേരള എന്നുള്ളത് ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനം നൽകിയ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ