ബെംഗളൂരു നിന്ന് എറണാകുളം എത്താൻ മറ്റൊരു വഴി കൂടി, നാലാമത്തെ എസി സ്ലീപ്പർ, ബസിൻ്റെ സമയക്രമം അറിയാം

Bangalore Ernakulam AC Sleeper Bus: ബെംഗളൂരു –എറണാകുളം റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്ന സ്ലീപ്പർ ബസിന്റെ എണ്ണം നാലായി. നിലവിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് എസി സീറ്ററിനു പകരമാണു സ്ലീപ്പർ ബസ് ആരംഭിച്ചത്.

ബെംഗളൂരു നിന്ന് എറണാകുളം എത്താൻ മറ്റൊരു വഴി കൂടി, നാലാമത്തെ എസി സ്ലീപ്പർ, ബസിൻ്റെ സമയക്രമം അറിയാം

Ac Sleeper Bus Service

Published: 

06 Nov 2025 | 08:04 AM

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് എത്താൻ ആ​ഗ്രഹിക്കുന്നവർക്ക് ഇതാ പുതിയൊരു എസി സ്ലീപ്പർ ബസ് കൂടി. കേരള ആർടിസി ബെം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് പുതിയ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചത്. ഇതോടെ ബെംഗളൂരു –എറണാകുളം റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്ന സ്ലീപ്പർ ബസിന്റെ എണ്ണം നാലായി. നിലവിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു സർവീസ് നടത്തിയിരുന്ന സ്വിഫ്റ്റ് എസി സീറ്ററിനു പകരമാണു സ്ലീപ്പർ ബസ് ആരംഭിച്ചത്.

ദിവസവും രാത്രി 9:30 ന് പീനിയ ബസവേശ്വര ടെർമിനലിൽ നിന്നാണ് സ്ലീപ്പർ ബസ് പുറപ്പെടുന്നത്. തുടർന്ന് പിറ്റെ ദിവസം രാവിലെ 9.40നു എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്ത് നിന്നു വൈകിട്ട് 6.30നു പുറപ്പെട്ട് പിറ്റെ ദിവസം രാവിലെ 6.15നു ബെംഗളൂരു പീനിയയിലെത്തും.

Also Read:മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പെടെ 39 ഇനങ്ങൾ കെഎസ്ആർടിസി കൊറിയർ ചെയ്യില്ല; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

ബസ് സമയക്രമം ഇങ്ങനെ

ബെംഗളൂരു – എറണാകുളം

രാത്രി 9.30- പീനിയ ബസവേശ്വര ടെർമിനൽ
10:30 – സാറ്റലൈറ്റ്
10: 45-ശാന്തിനഗർ
രാവിലെ 5: 45-പാലക്കാട്
7: 40- തൃശൂർ
9: 40- എറണാകുളം.

എറണാകുളം-ബെംഗളൂരു

വൈകിട്ട് 6: 30- എറണാകുളം
9:05- തൃശൂർ
10: 45- പാലക്കാട്
രാവിലെ 6: 15- ബെംഗളൂരു പീനിയ ബസവേശ്വര ടെർമിനൽ

36 ബെർത്തുകളുള്ള ബസിൽ 1520 രൂപയാണു നിരക്ക്. ഇതിനു പുറമെ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു രാത്രി 8.05, 8.30, 9.05 സമയങ്ങളിലാണ് സ്വിഫ്റ്റ് എസി ഗജരാജ സ്ലീപ്പർ സർവീസുകൾ പുറപ്പെടുന്നത്. ഇതേ സമയത്തു തന്നെ എറണാകുളത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള ബസുകളും പുറപ്പെടും.

Follow Us
Related Stories
K K Shailaja: എന്നെ മാത്രം എന്തിനു മാറ്റി നിർത്തുന്നു? സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരിക പ്രതികരണവുമായി കെ കെ ശൈലജ
Kerala Weather Update: കുട മറക്കേണ്ട, മഴ വരുന്നുണ്ട്, ഈ ജില്ലകളിൽ ചൂട് കഠിനമാണേ….; ഇന്നത്തെ കാലാവസ്ഥ
Wayanad Township: ജീവിതത്തിന്റെ പുതുനാമ്പ്! വയനാട് ടൗൺഷിപ്പ് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
Kerala Lottery Result: അക്കൗണ്ട് നിറയും, സമൃദ്ധിക്കാലം എത്തി; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌
കോഴിക്കോട് ലൈംഗികാതിക്രമ വീഡിയോ കാണിച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1 വർഷം പീഡിപ്പിച്ചു
V Shivankutti: അത് പ്രസ്ഥാനത്തെ രക്ഷിക്കാൻ; നിയമസഭയിലെ കയ്യാങ്കളിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?
മാങ്ങ അച്ചാറിൽ പുളി കൂടുതലാണോ? ഈ സിമ്പിൾ ട്രിക്ക് പരീക്ഷിക്കൂ
ആയത്തുള്ള അലി ഖമേനിയുടെ ആസ്തിയെത്ര?
കൊളസ്ട്രോളിൽ കേമൻ കാടമുട്ടയോ കോഴി മുട്ടയോ?
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌