Kerala School Holiday : കലണ്ടറിൽ കുറിച്ചിട്ടോ! അടുത്ത ബുധനാഴ്ച ഈ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ
Mannarassala Aayilam Alappuzha Local Holiday : മണ്ണാറശ്ശാല ആയില്യത്തെ തുടർന്നാണ് 12-ാം ബുധാനാഴ്ച ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മുൻനിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല
School HolidayImage Credit source: Getty Images
ആലപ്പുഴ : മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിനോട് അനുബന്ധിച്ച് ആലപ്പുഴയ്ക്ക് അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ. നവംബർ 12-ാം തീയതി ആയില്യം നാളിൽ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാനങ്ങൾക്കുമാണ് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പൊതുപരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്ന് കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.