AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper 2025: 11 വര്‍ഷം ഇവര്‍ കൊണ്ടുപോയി, ഈ വര്‍ഷം നിങ്ങളെടുക്ക്; 12 കോടിയിലൊരു പരീക്ഷണമാകാം

Kerala Pooja Bumper Winners: പൂജ ബമ്പറില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങിയിരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കഴിഞ്ഞ 11 വര്‍ഷം ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകളും ജില്ലകളിലും അറിഞ്ഞിരിക്കണം.

Pooja Bumper 2025: 11 വര്‍ഷം ഇവര്‍ കൊണ്ടുപോയി, ഈ വര്‍ഷം നിങ്ങളെടുക്ക്; 12 കോടിയിലൊരു പരീക്ഷണമാകാം
പൂജ ബമ്പര്‍Image Credit source: Social Media
shiji-mk
Shiji M K | Published: 04 Nov 2025 12:42 PM

പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. ഓണം ബമ്പര്‍ ലോട്ടറി തീര്‍ത്ത അലയൊലികള്‍ അവസാനിച്ച നാള്‍ മുതല്‍ മലയാളികളുടെ പൂജ ബമ്പറിനായുള്ള കാത്തിരിപ്പ് ആരംഭിച്ചു. ലോട്ടറി ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ വിവിധങ്ങളായ ഘടകങ്ങള്‍ പരിഗണിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇടയ്‌ക്കൊക്കെ അവരുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിപ്പോകാറുണ്ട്.

പൂജ ബമ്പറില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങിയിരിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും കഴിഞ്ഞ 11 വര്‍ഷം ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകളും ജില്ലകളിലും അറിഞ്ഞിരിക്കണം. ഇവയില്‍ ഏതെങ്കിലും ഒരു നമ്പര്‍ ലോട്ടറി ടിക്കറ്റെടുത്ത് ഇത്തവണ പരീക്ഷണം നടത്തിയാലോ?

11 വര്‍ഷം പൂജ ബമ്പര്‍ നേടിയ ടിക്കറ്റ് നമ്പറുകള്‍

  • 2024 കായംകുളം- JC 325526
  • 2023 കാസര്‍ഗോഡ്- JC 253199
  • 2022 ഗുരുവായൂര്‍- JC 110398
  • 2021 തിരുവനന്തപുരം- RA 591801
  • 2020 തിരുവനന്തപുരം- NA 399409
  • 2019- കോട്ടയം- RI 332952
  • 2018 കോട്ടയം- VA 489017
  • 2017 തൃശൂര്‍- RA 657205
  • 2016 പാലക്കാട്- TH 211619
  • 2015 പാലക്കാട്- NA 766093
  • 2014 പാലക്കാട്- PA 203798

എന്നീ നമ്പറുകളും ജില്ലകളുമാണ് 2014 മുതല്‍ 2024 വരെ കോടികള്‍ സമ്മാനം നേടിയത്. തിരുവനന്തപുരം, കോട്ടയം എന്നീ ജിലകള്‍ രണ്ട് തവണയം, പാലക്കാട് ജില്ല മൂന്ന് തവണയും ഒന്നാം സമ്മാനം സ്വന്തമാക്കി.

Also Read: http://Pooja Bumper 2025: 2024ല്‍ പോയത് കായംകുളത്തേക്ക്; ഈ വര്‍ഷം പൂജ ബമ്പര്‍ നിങ്ങളുടെ നാട്ടിലെത്തും

നറുക്കെടുപ്പ് എന്നാണ്?

നവംബര്‍ 22നാണ് നിലവില്‍ പൂജ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തീയതിയില്‍ മാറ്റമുണ്ടോ എന്ന കാര്യം വ്യക്തമല്ല. 300 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)