Kerala School Kalolsavam 2026: കലോല്‍സവ വിജയികള്‍ക്ക് സമ്മാനത്തുക ഈ വര്‍ഷം തന്നെ കൈമാറും; വി.ശിവന്‍കുട്ടി
Kerala School Kalolsavam 2026 Price Money: സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയവർക്കുള്ള സമ്മാനത്തുകയാണിത്.11000 രൂപ വരെ കിട്ടാത്ത കുട്ടികളുണ്ടെന്നും...

V Shivankutty
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികളാകുന്നവർക്ക് നൽകേണ്ട സമ്മാനത്തുക ഈ വർഷം തന്നെ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വീശുവിൻ കുട്ടി അറിയിച്ചു. തുക കൈമാറാൻ സാധിക്കാത്തതിനു കാരണം സാമ്പത്തിക ബുദ്ധിമുട്ടാണെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. നാലുവർഷമായി ഈ തുക നൽകിയിട്ടില്ല. സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയവർക്കുള്ള സമ്മാനത്തുകയാണിത്.
11000 രൂപ വരെ കിട്ടാത്ത കുട്ടികളുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കലാപ്രതിഭ കലാതിലകം പട്ടങ്ങൾ അവസാനിപ്പിച്ച് ഗ്രേഡ് ഏർപ്പെടുത്തിയതോടെയാണ് സാംസ്കാരിക സ്കോളർഷിപ്പ് നിലവിൽ വന്നത്. 2006 എറണാകുളത്ത് വച്ച് നടന്ന കലോത്സവം മുതലായിരുന്നു ഇത്. ഈ വർഷം മുതൽ സമ്മാനിക്കുക ആയിരത്തിൽ നിന്നും 1500 രൂപ ആക്കി വർധിപ്പിച്ചിരുന്നു. കഴിഞ്ഞ കലോത്സവത്തിൽ 12000 കുട്ടികൾക്കാണ് എഗ്രേഡ് നേടിയത്.
ALSO READ:തൃശൂരിൽ ഇനി സർവം കലാമയം…; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
അതേസമയം 64ാംമത് കേരള സ്കൂൾ കലോത്സവമാണ് തൃശ്ശൂരിൽ നടക്കുന്നത്. 250 ഇനങ്ങളിലായി 15,000 കൗമാര പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. 25 വേദികളിലായാണ് മത്സരം അരങ്ങേറുക. ഈ വേദികൾക്ക് വിവിധ പൂക്കളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. നാളെയോടെ കലോത്സവം അവസാനിക്കും. തേക്കിൻ കാർഡ് മൈതാനിയിലെ സൂര്യകാന്തി എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടനം നടന്നത്.