കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികളുടെ ബസിന് തീപിടിച്ചു
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. തുടർന്ന് ബസിലുണ്ടായിരുന്ന അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ വിദ്യാർത്ഥികളെയും ജീവനക്കാരെയും വേഗത്തിൽ സുരക്ഷിതമായി പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.

Breaking Tv9 2 Malayalam3
കേരളത്തിൽ നിന്നുള്ള സ്കൂൾ വിദ്യാർത്ഥികളുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിന് തമിഴ്നാട്ടിൽ വച്ച് തീപിടിച്ചു. തേനി ജില്ലയിലെ ദേവധാനപ്പട്ടിക്ക് സമീപം വെച്ചാണ് സംഭവം. 50-ലധികം വിദ്യാർത്ഥികൾ അടങ്ങിയ സംഘമാണ് കൊടൈക്കനാലിലേക്ക് ടൂർ പോയത്. വിനോദയാത്രയ്ക്കിടയിൽ സംഘം സഞ്ചരിച്ചിരുന്ന ബസ് തമിഴ്നാട്ടിലെ തേനി ജില്ലയിലെ ദേവധാനപ്പട്ടി ഭാഗത്തുകൂടി കടന്നുപോകുമ്പോൾ പെട്ടെന്ന് ബസിന്റെ ടയർ പൊട്ടുകയായിരുന്നു.
തുടർന്നുണ്ടായ ഘർഷണത്തിൽ ബസിന് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. തുടർന്ന് ബസിലുണ്ടായിരുന്ന അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ വിദ്യാർത്ഥികളെയും ജീവനക്കാരെയും വേഗത്തിൽ സുരക്ഷിതമായി പുറത്തിറക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബസ് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.