Kerala Weather Alert: കേരളത്തിൽ വേനൽമഴ സജീവം; ഇടിമിന്നൽ ജാഗ്രതയും ഉയർന്ന താപനില മുന്നറിയിപ്പും

Kerala Summer Rain Alert: ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം അസ്വസ്ഥത വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു കഴിഞ്ഞു. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരുക.

Kerala Weather Alert: കേരളത്തിൽ വേനൽമഴ സജീവം; ഇടിമിന്നൽ ജാഗ്രതയും ഉയർന്ന താപനില മുന്നറിയിപ്പും

Rain Update

Edited By: 

Arun Nair | Updated On: 20 Apr 2026 | 04:32 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഏപ്രിൽ 22 വരെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട രീതിയിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും മഴയുടെ വ്യാപ്തി കുറവായിരിക്കുമെന്നാണ് പ്രവചനം.

നിലവിൽ വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ മഴ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്തിന്റെ കിഴക്കൻ മേഖലകളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകുകയും വ്യാപകമായ കൃഷിനാശവും വൈദ്യുതി തടസ്സവും സംഭവിക്കുകയും ചെയ്തിരുന്നു.

Also Read: Kerala Weather Update: കുടയെടുത്തോണേ, വേനൽമഴ തകർക്കും; ഇന്ന് എവിടെയെല്ലാം?

ജാഗ്രതാ നിർദ്ദേശങ്ങൾ

  • കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.
  • മരങ്ങൾ ചുവട്ടിൽ അഭയം തേടരുത്.
  • ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  • ഉഷ്ണതരംഗത്തിന് സമാനമായ ചൂട്

മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുകയാണ്. വിവിധ ജില്ലകളിലെ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില താഴെ പറയുന്നവയാണ്

  • പാലക്കാട്: 40°C
  • കൊല്ലം: 39°C
  • കോട്ടയം: 38°C
  • തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകൾ : 37°C

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം അസ്വസ്ഥത വർധിക്കാൻ സാധ്യതയുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കാലാവസ്ഥയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരുക.

Follow Us
Related Stories
Kerala Bevarages: ബിയറിന് 10 രൂപ അധികം വാങ്ങി; ബെവറജസ് ഡിപ്പോ മാനേജർക്ക് വമ്പൻ തുക പിഴ
CMRL Exalogic Case: ടി വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണമെന്ന് നിർദ്ദേശം
കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോള്‍ സംസ്ഥാന ഖജനാവില്‍ നിന്നാണ് ആനുകൂല്യങ്ങള്‍ നല്‍കിയത് – സംസ്ഥാന സര്‍ക്കാരിനെതിരെ വി.ശിവന്‍കുട്ടി
Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടിക്ക് ഏജന്റ് കമ്മീഷന്‍ എത്ര? ബാങ്കിലെത്തുക ഇത്രയും
Operation toofan: കോഴിക്കോട് പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി യുവതിയും യുവാവും; കാറിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു
Kerala Weather Update: കേരളത്തിലിന്ന് കനത്ത മഴയും ശക്തമായ കാറ്റും; മൂന്ന് ജില്ലകള്‍ക്ക് അവധി
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ