KLOO App: ഇനി യാത്രക്കാർക്ക് സമാധാനിക്കാം, വൃത്തിയുള്ള ടോയ്ലറ്റുകൾ ഇനി ഒറ്റക്ലിക്കിൽ

Kerala to Launch KLOO App: ഡിജിറ്റൽ മാപ്പിംഗിലൂടെ യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

KLOO App: ഇനി യാത്രക്കാർക്ക് സമാധാനിക്കാം, വൃത്തിയുള്ള ടോയ്ലറ്റുകൾ ഇനി ഒറ്റക്ലിക്കിൽ

Kloo App

Published: 

23 Dec 2025 15:01 PM

തിരുവനന്തപുരം: യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു.

ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഡിസംബർ 23-ന് വൈകിട്ട് നടക്കും. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്ലാനിംഗ് ബോർഡ് അംഗം ജിജു പി അലക്‌സ് മുഖ്യാഥിതിയാകും. സ്ത്രീകൾക്കും കുട്ടികൾക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ പദ്ധതി, കേരളത്തെ ആഗോളതലത്തിൽ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

Also Read:ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അടിയന്തര നടപടികൾക്ക് നിർദേശം

ഡിജിറ്റൽ മാപ്പിംഗിലൂടെ യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികൾ കൂടി ഈ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

പ്രധാന സവിശേഷതകൾ

 

  • ശുചിമുറികളുടെ പ്രവർത്തന സമയം, പാർക്കിംഗ് സൗകര്യം എന്നിവ ആപ്പിലൂടെ അറിയാം.
  • ഉപയോക്താക്കളുടെ റേറ്റിംഗുകൾ നോക്കി ശുചിമുറികളുടെ ഗുണനിലവാരം ഉറപ്പുവരുത്താം.
  • സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
  • ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പിന്റെ സാങ്കേതിക പങ്കാളികൾ.

 

Related Stories
Jail DIG Suspended: ജയിൽപുള്ളികൾക്ക് പരോൾ നൽകാൻ കൈക്കൂലി; ജയിൽ ഡിഐജിക്ക് സസ്പെൻഷൻ
Govt theatres: നിസ്സഹകരണത്തിനൊരുങ്ങി കേരള ഫിലിം ചേംബർ, സർക്കാർ തിയേറ്ററുകൾക്ക് സിനിമ നൽകില്ലെന്ന് തീരുമാനം
Kochi Kottayam NH Corridor : പുതിയ റോഡിൽ 1 മണിക്കൂർ മാത്രം, രണ്ട് ജില്ലക്കാർക്ക് മാത്രമല്ല, നേട്ടം പലർക്ക്
Dileep: ഡ്രോൺ ഉപയോഗിച്ച് വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി; മാധ്യമങ്ങൾക്കെതിരെ പരാതി നൽകി ദിലീപിന്റെ സഹോദരി
Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ SITക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വി.ഡി. സതീശൻ
Kerala Lottery Result: കയ്യിലെത്തുന്നത് ഒരു കോടി… സ്ത്രീശക്തി ലോട്ടറി ഫലം അറിയാം
മധുരക്കിഴങ്ങിന്റെ തൊലി കളയാറുണ്ടോ?
അസഹനീയമായ പല്ലുവേദനയാണോ? വീട്ടിൽ തന്നെ മരുന്നുണ്ട്
മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്
കരിഞ്ഞു പോയ ഭക്ഷണം കളയേണ്ട! അരുചി മാറ്റാൻ വഴിയുണ്ട്
രോഗിയെ എടുത്തിട്ട് തല്ലി ഡോക്ടർ, സംഭവം ഇന്ത്യയിൽ
കൂട്ടിലായിട്ടും എന്താ ശൗര്യം ! പത്തനംതിട്ട വടശേരിക്കരയില്‍ പിടിയിലായ കടുവ
വയസ് 102, പാറക്കുട്ടിയമ്മ മലകയറി
അതിക്രൂരം, 25 ലക്ഷം നഷ്ടപരിഹാരം വേണം