Kerala UV Alert: ചൂടിനൊപ്പം പേടിക്കണം അൾട്രാവയലറ്റ് വികിരണത്തേയും, ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്

Kerala UV Radiation Levels Surge: ഫെബ്രുവരി 12 മുതൽ മേയ് 20 വരെയാണ് ഈ നിയന്ത്രണം ഉള്ളത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾക്ക് വിലക്കുണ്ടാകും.

Kerala UV Alert: ചൂടിനൊപ്പം പേടിക്കണം അൾട്രാവയലറ്റ് വികിരണത്തേയും, ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്

Kerala UV Radiation Levels Surge

Published: 

15 Feb 2026 | 08:27 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്നതിനിടെ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം ഇടുക്കിയിലെ മൂന്നാർ, ആലപ്പുഴയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതയുടെ ഭാഗമായി ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു.

മൂന്നാറിലും ചെങ്ങന്നൂരിലും യുവി ഇൻഡക്സ് 8 രേഖപ്പെടുത്തി. അതായത് അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇതിനു പിന്നാലെ ചങ്ങനാശേരിയുമുണ്ട്. യുവി ഇൻഡക്സ് 7 ആണ് ഇവിടെ രേഖപ്പെടുത്തിയത്.

സൂര്യാഘാതത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാവുന്ന ഉയർന്ന വികിരണ തോത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വേനൽ കടുക്കുന്നതും സൂര്യാഘാത സാധ്യതയും കണക്കിലെടുത്ത് സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി.

Also Read – കൊടും ചൂടിന് ആശ്വാസമായി ശിവരാത്രിയിൽ മഴയെത്തുമോ?; കാലാവസ്ഥ ഇങ്ങനെ

ഫെബ്രുവരി 12 മുതൽ മേയ് 20 വരെയാണ് ഈ നിയന്ത്രണം ഉള്ളത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്ന ജോലികൾക്ക് വിലക്കുണ്ടാകും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12-ന് അവസാനിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3-ന് മാത്രമേ ആരംഭിക്കാവൂ.

ജാഗ്രതാനിർദ്ദേശങ്ങൾ

 

കേരളത്തിൽ വേനൽക്കാലം ദീർഘിക്കുന്നതും ശൈത്യകാലം ചുരുങ്ങുന്നതും വലിയ പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

Follow Us
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്