AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Ship Accident: വാൻഹായ് കപ്പലിലെ കണ്ടെയ്‌നറുകൾ തിങ്കളാഴ്ച മുതൽ ഈ ജില്ലകളുടെ തീരത്തടിഞ്ഞേക്കാം; തൊടരുത്

Kerala wanhai 503 Ship Accident Update: കണ്ടെയ്നറുകളോ മറ്റ് വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ച് അറിയിക്കേണ്ടതാണ്. എന്താണ് വസ്തു കണ്ട സ്ഥലം എന്നിവ കൃത്യമായി അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ 200 മീറ്റർ എങ്കിലും അകലം പാലിച്ച് നിൽക്കാൻ ശ്രമിക്കണം.

Kerala Ship Accident: വാൻഹായ് കപ്പലിലെ കണ്ടെയ്‌നറുകൾ തിങ്കളാഴ്ച മുതൽ ഈ ജില്ലകളുടെ തീരത്തടിഞ്ഞേക്കാം; തൊടരുത്
Kerala Ship AccidentImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 15 Jun 2025 06:56 AM

കൊച്ചി: അറബിക്കടലിൽ തീപ്പിടിത്തം ഉണ്ടായ വാൻഹായ് 503 കപ്പലിലെ കണ്ടെയ്നറുകൾ തിങ്കളാഴ്ച്ച മുതൽ കേരള തീരത്തടിയാൻ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തിങ്കൾ മുതൽ ബുധനാഴ്ച വരെ എറണാകുളം ജില്ലയുടെ തെക്കുഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് കോസ്റ്റ് ഗാർഡും ഐടിഒപിഎഫും മുന്നറിയിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കപ്പലിൽനിന്ന് വീണതെന്ന് സംശയിക്കുന്ന ഒരു വസ്തുവും കടൽതീരത്ത് കണ്ടാൽ സ്പർശിക്കാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ 200 മീറ്റർ എങ്കിലും അകലം പാലിച്ച് നിൽക്കാൻ ശ്രമിക്കണം. കണ്ടെയ്നറുകളോ മറ്റ് വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 ൽ വിളിച്ച് അറിയിക്കേണ്ടതാണ്. എന്താണ് വസ്തു കണ്ട സ്ഥലം എന്നിവ കൃത്യമായി അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

മെയ്, ജൂൺ മാസങ്ങളിൽ കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്‌തുക്കളും അതിന്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി അധികൃതർ ശേഖരിക്കുന്നത്. https://survey123.arcgis.com/…/8ff9ea6d3d434384a139ded5… എന്ന ലിങ്കിലൂടെ നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിൽ സന്ദർശിക്കാം.

അതേസമയം കേരള തീരത്ത് തിങ്കളാഴ്ച്ച രാത്രി 08.30 വരെ 3.0 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ തീരദേശ മേഖലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളുടെ തീരമേഖലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.