AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് കഴിഞ്ഞു

Nilambur EVM Commissioning Completed: തിരഞ്ഞെടുപ്പു നടപടികള്‍ നീതിയുക്തവും സ്വതന്ത്രവും സുതാര്യവുമായും നടപ്പാക്കുന്നതിന് ജനങ്ങള്‍ പരിശോധനകളുമായി സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍

Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് കഴിഞ്ഞു
വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ്‌ Image Credit source: facebook.com/informationofficemalappuram
jayadevan-am
Jayadevan AM | Published: 15 Jun 2025 06:29 AM

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കമ്മീഷനിങ് നടന്നത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിലെ എഞ്ചിനീയര്‍മാരാണ് കമ്മീഷനിങ് നടത്തിയത്. വരണാധികാരി, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിങ് പ്രക്രിയ പൂര്‍ത്തീകരിച്ചത്. ഇതോടെ 263 പോളിങ് ബൂത്തുകളിലേക്കുള്ള മെഷീനുകള്‍ സജ്ജമായി. റിസര്‍വ് ഉള്‍പ്പെടെയുള്ളവയാണ് സജ്ജമാക്കിയത്.

സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ റാന്‍ഡമായി തിരഞ്ഞെടുത്ത അഞ്ച് ശതമാനം മെഷീനുകളില്‍ ആയിരം മോക്ക് വോട്ടുകള്‍ രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണിത്. ഈ വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുമായി താരതമ്യം ചെയ്ത് കൃത്യത ബോധ്യപ്പെടുത്തി. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Read Also: Nilambur Byelection 2025: വീണ്ടും പെട്ടി? നിലമ്പൂരിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും സഞ്ചരിച്ച വാഹനം പരിശോധിച്ച് പോലീസ്

അതേസമയം, തിരഞ്ഞെടുപ്പു നടപടികള്‍ നീതിയുക്തവും സ്വതന്ത്രവും സുതാര്യവുമായും നടപ്പാക്കുന്നതിന് ജനങ്ങള്‍ പരിശോധനകളുമായി സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ സര്‍വൈലന്‍സ് ടീമുകള്‍, ഫ്ലൈയിംഗ് സ്ക്വാഡുകൾ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. നിലമ്പൂരിലെ പ്രധാന സ്ഥലങ്ങളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്. പരിശോധനാ പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.