Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Kerala Rain Alert for 2026 February 1: കേരളത്തില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത. എന്നാല്‍ ഫെബ്രുവരിയില്‍ സംസ്ഥാനത്ത് സാധാരണയില്‍ കുറവ് മഴ പ്രതീക്ഷിച്ചാല്‍ മതി. കാലാവസ്ഥ മുന്നറിയിപ്പ് വിശദമായി നോക്കാം.

Kerala Weather
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഫെബ്രുവരി ഒന്നിന് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഫെബ്രുവരി രണ്ടിനും ഈ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ നിലവില്‍ പുറത്തുവിട്ട മുന്നറിയിപ്പുകള്‍ പ്രകാരം ഫെബ്രുവരി 3, 4 ജില്ലകളില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല.
എന്നാല്‍ ആദ്യ രണ്ട് ദിവസം കേരളത്തില്‍ ഏതാനും ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഫെബ്രുവരിയില്‍ പൊതുവായി മഴ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഫെബ്രുവരിയില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഫെബ്രുവരിയിൽ രാജ്യത്തുടനീളം പ്രതിമാസ മഴ സാധാരണയിലും താഴെയായിരിക്കാനാണ് സാധ്യത. നോര്‍ത്ത് വെസ്റ്റ്, ഈസ്റ്റ് സെന്‍ട്രല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സാധാരണയോ അതില്‍ കൂടുതലോ മഴ ലഭിച്ചേക്കാം. ഫെബ്രുവരിയിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ താപനിലയ്ക്ക് സാധ്യത.
Also Read: Kerala Weather Update: വേനൽ അടുത്തു… ചൂട് ഇനിയും കൂടും; വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടോ?
നിലവില്‍ പസഫിക്കില്‍ ലാ നിന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫെബ്രുവരി-മാർച്ച്-ഏപ്രിൽ കാലയളവിൽ ലാ നിന സാഹചര്യങ്ങൾ ന്യൂട്രൽ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നാണ് ആഗോള കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നും മൺസൂൺ മിഷൻ ക്ലൈമറ്റ് ഫോര്‍കാസ്റ്റ് സിസ്റ്റത്തില്‍ നിന്നുമുള്ള ഏറ്റവും പുതിയ പ്രവചനം സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു..
അതേസമയം, ഫെബ്രുവരി 1 മുതൽ 3 വരെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
IMD Weather Alert !
Two Western Disturbances in quick succession to bring light to moderate rainfall and snowfall over the Western Himalayan region, and rainfall over adjoining plains of Northwest & Central India from 1st–3rd February.
Stay weather-aware and plan safe.… pic.twitter.com/ggPPr68yBI
— India Meteorological Department (@Indiametdept) January 31, 2026