AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather alert: ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ എത്തുന്നു

Rain Likely in Kerala: ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ കുറച്ചു ജില്ലകളൊഴിച്ച് ബാക്കി എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ട്

Kerala Weather alert: ചെറിയ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ എത്തുന്നു
Kerala Rain AlertImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 23 Jan 2026 | 02:17 PM

തിരുവനന്തപുരം: കനത്ത ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിലായി ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ കുറച്ചു ജില്ലകളൊഴിച്ച് ബാക്കി എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിലാണ് നാളെ ഗ്രീൻ അലർട്ട് നിലവിലുള്ളത്. ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒപ്പം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

 

Also Read: സാധാരണക്കാരന്റെ വന്ദേഭാരത് ഇനി കേരളത്തിലും; അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക്‌ പച്ചക്കൊടി വീശി മോദി

 

ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ

 

  • മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
  • ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
  • തുറസായ സ്ഥലങ്ങളിലും മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കുക.
  • ജനലും വാതിലും അടച്ചിടുക, ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രമിക്കുക.
  • വൈദ്യുതോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക.

ചൂട് കൂടും, എൽ നിനോ ഭീഷണി

 

ജനുവരി പകുതിയോടെ തന്നെ പലയിടങ്ങളിലും താപനില 35°C കടന്നിരിക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40°C വരെ ഉയർന്നേക്കാം. പസഫിക് സമുദ്രത്തിലെ ജലം അസാധാരണമായി ചൂടുപിടിക്കുന്ന എൽ നിനോ (El Niño) പ്രതിഭാസം ഈ വർഷം കേരളത്തെ സാരമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.