Kerala Weather Update: കുടയെടുത്തോ, മഴ തിരികെ വന്നിട്ടുണ്ടേ…തണുപ്പ് ഇനി എവിടെയെല്ലാം? കാലാവസ്ഥ ഇങ്ങനെ…

Kerala Rain Alert: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണ വർഷങ്ങളിൽ അനുഭവപ്പെടാറുള്ളതിലധികം തണുപ്പാണ് ഇക്കൊല്ലം കേരളത്തിൽ രേഖപ്പെടുത്തിയത്.

Kerala Weather Update: കുടയെടുത്തോ, മഴ തിരികെ വന്നിട്ടുണ്ടേ...തണുപ്പ് ഇനി എവിടെയെല്ലാം? കാലാവസ്ഥ ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Published: 

28 Dec 2025 | 02:31 PM

തിരുവനന്തപുരം: കേരളത്തിൽ മഴക്കാലം തിരിച്ചെത്തിയതായി കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിൽ ഡിസംബർ 28ന് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 30 വരെ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കും.

 

അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പ്

ഡിസംബർ 28: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട

ഡിസംബർ 29: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഡിസംബർ 30: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഡിസംബർ 31: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ജനുവരി 1: ​ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

വരുംദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ജാഗ്രത നിർദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.  കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ഡിസംബർ 28) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: മഴ തിരുമ്പി വന്തിട്ടേൻ? സംസ്ഥാനത്തെ ഈ ജില്ലകളിൽ മുന്നറിയിപ്പ്

ഡിസംബർ 28: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

ഡിസംബർ  29: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

 

തണുപ്പ് മാറിയോ?

 

കേരളത്തിൽ തണുപ്പ് തുടരുമെന്നാണ് സൂചന. സാധാരണ വർഷങ്ങളിൽ വൃശ്ചികം-ധനു-മകര മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിലധികം തണുപ്പാണ് ഇക്കൊല്ലം കേരളത്തിൽ, പ്രത്യേകിച്ച് മലയോര ജില്ലകളിൽ രേഖപ്പെടുത്തിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയാണ് വടക്കൻ കേരളത്തിൽ തണുപ്പ് കൂടാൻ പ്രധാന കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ