Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും

Kerala Weather Forecast Latest Update: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഇപ്പോഴത്തെ മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.

Kerala Weather Update: മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്നും നാളെയും അതിതീവ്ര മഴ; റെഡ് അലർട്ട് തുടരും

Heavy Rain Alert

Updated On: 

01 Aug 2026 | 02:13 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് (Kerala Rain Alert Today) കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ കനത്ത മഴയെത്തുടർന്ന് വിവിധ ജില്ലകളിലാണ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ച് ഇപ്പോഴത്തെ മഴ മുന്നറിയിപ്പിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്.

അതേസമയം നാളെയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നാളെ ശക്തമായ മഴയക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും നാളെ ​ഗ്രീൻ അലർട്ടാണ്. എന്നാൽ ഓ​ഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കേരളത്തിലെ ഒരു ജില്ലയിലും നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പില്ല.

ALSO READ: ശക്തമായ മഴ തുടരും; സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

കേരളത്തിൽ വരുന്ന മൂന്ന് മണിക്കൂറിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് അടുത്ത മൂന്ന് മണിക്കൂറിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തുടനീളം ഇന്നലെയും ഇന്നുമായി പെയ്ത ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായാതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും ജീവൻ നഷ്ടമായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പത്തനംതിട്ട റാന്നി ഭാ​ഗങ്ങളിലെല്ലാം വെള്ളത്തിനടിയിലായി.

പുതുക്കിയ മഴ മുന്നറിയിപ്പ്

റെഡ് അലർട്ട്

01/ (ഇന്ന്- ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട്

01 (ഇന്ന്- ശനി): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്

യെല്ലോ അലർട്ട്

02 (നാളെ- ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ കാറ്റ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഓഗസ്റ്റ് 2ന് (നാളെ) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary:

Kerala Weather Forecast Latest Update From August 1. IMD Predict Heavy Rainfall ​In All Districts Across Kerala And Issues Red, Orange, Yellow alert. Check The Latest Climate Changes And Rain Affected Area.

 

 

Follow Us
ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ?
കഴുത്തിൽ പെർഫ്യൂം അടിച്ചാൽ സംഭവിക്കുന്നത്
ചിരട്ട ചേർത്ത് വേവിച്ച ചിക്കൻ കറി കഴിച്ചിട്ടുണ്ടോ? അസാധ്യ രുചി
ജിയോ 55 രൂപ പ്ലാൻ: പ്രീമിയം ചാനലുകൾ കാണാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി