AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather Update: വേനലിൽ വലയാൻ കേരളം, മഴ ആശ്വാസമാകുമോ? കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ…

Kerala Rain Alert: വേനലിന്റെ വരവറിയിച്ച് ജില്ലകളിൽ പകൽ സമയം ചൂട് വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ചൂട് യഥാസമയം 32, 33 ഡിഗ്രിവരെ ഉയർന്നിരുന്നു. ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നുണ്ട്.

Kerala Weather Update: വേനലിൽ വലയാൻ കേരളം, മഴ ആശ്വാസമാകുമോ? കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Jan 2026 | 02:29 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമെന്ന് കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നെങ്കിലും ഇനി മലയാളികളെ കാത്തിരിക്കുന്നത് വേനൽ ചൂടാണ്. ഇന്ന് വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർ​ഗോ‍ഡ് എന്നിവിടങ്ങളിലാണ് ​ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ വരുംദിവസങ്ങളിൽ കേരളത്തിൽ വരണ്ടകാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വേനലിന്റെ വരവറിയിച്ച് ജില്ലകളിൽ പകൽ സമയം ചൂട് വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് ജില്ലയിലെ ചൂട് യഥാസമയം 32, 33 ഡിഗ്രിവരെ ഉയർന്നിരുന്നു. കൂടാതെ, വിവിധ ജില്ലകളിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നുണ്ട്. പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിലും തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്.

വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട കൊടും തണുപ്പ് വേനൽ പിടിമുറുക്കുന്നതിന്റെ ആരംഭമാണെന്ന് കാലാവസ്ഥ വിദ​ഗ്ധർ വിലയിരുത്തി. ശക്തമായ തണുപ്പും അതിന് ശേഷം പൊള്ളുന്ന പകൽ ചൂടുമാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇ​ക്കു​റി കാ​ല​വ​ര്‍ഷം കു​റ​യു​ക​യും വേ​ന​ലി​ന്റെ കാ​ഠി​ന്യം നേ​ര​ത്തേ ആകുകയും ചെയ്തത് കർഷകരെയും വിനോദ​സഞ്ചാരമേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ALSO READ: വടക്കൻ കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്

അതേസമയം, ജനുവരി 27, 28 ദിവസങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ തമിഴ്നാട് തീരം, പടിഞ്ഞാറൻ ശ്രീലങ്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Follow Us